വേദിയില്‍ അഞ്ചുപേര്‍, സദസ്സില്‍ ഒരാള്‍! ബി.ജെ.പിയുടെ ആളില്ലാ പരിപാടിയുടെ ചിത്രം പങ്കുവെച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ഒഴിഞ്ഞ കസേരകളെ സാക്ഷിനിര്‍ത്തി നടക്കുന്ന ബി.ജെ.പി പരിപാടിയുടെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സദസ്സ്യരില്ലാതെ സ്‌റ്റേജില്‍ നിറയെ നേതാക്കളുള്ള ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

”സ്റ്റേജില്‍ അഞ്ച് പേരും ഏഴ് നേതാക്കളുടെ ചിത്രങ്ങളും. സദസ്സില്‍ ഒരാള്‍. ഇത് കേരളമല്ല…!” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. ‘ബി.ജെ.പി തീര്‍ന്നു’ എന്ന ഹാഷ്ടാഗും കൊടുത്തിട്ടുണ്ട്.

കുറഞ്ഞ സമയത്തിനകം നിരവധി പേരാണ് ചിത്രം പങ്കുവെക്കുകയും പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തത്. അതേസമയം, എവിടെ, എപ്പോള്‍ നടന്ന പരിപാടിയുടെ ചിത്രമാണിതെന്ന് വ്യക്തമല്ല. ചിത്രം എഡിറ്റ് ചെയ്തതാണോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News