27.4 C
Kottayam
Thursday, June 4, 2026

‘വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് കരുതരുത്’ പാക് സംഘത്തിന് ചുട്ട മറുപടി നല്‍കി തരൂര്‍

Must read

വാഷിങ്ടണ്‍: ഭീകരവാദത്തിലൂടെ ഇന്ത്യയേക്കാള്‍ കൂടുതല്‍ ജീവന്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് യു.എസിലെത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചു ശശി തരൂര്‍ എംപി. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘം യു.എസിലെത്തിയ സമയത്ത് തന്നെയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഭാഗം വിശദീകരിക്കായി എത്തിയത്. മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് സംഘം തങ്ങളും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കവേയാണ് ശശി തരൂരിന്റെ കടുത്ത വിമര്‍ശനം.

‘തങ്ങളും ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളാണെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടാന്‍ പോകുന്നത്. ഭീകരാക്രണമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യയിലേക്കാള്‍ പാകിസ്താനിലാണ് കൂടുതല്‍. ആരുടെ തെറ്റാണിത്? പത്തുകൊല്ലം മുന്‍പ് ഹിലാരി ക്ലിന്റണ്‍ പറഞ്ഞ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് ഒരിക്കലും കരുതരുത്.

- Advertisement -

- Advertisement -

പാക്കിസ്ഥാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഭീകരാക്രമണങ്ങള്‍ അങ്ങനെ സംഭവിച്ചതാണ്. പാകിസ്താനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തെഹ്രീകെ താലിബാന്‍ എങ്ങനെയുണ്ടായി, താലിബാനില്‍നിന്ന് വേര്‍പ്പെട്ടാണ് തെഹ്രീകെ താലിബാന്‍ ഉണ്ടായത്, താലിബാനെ സൃഷ്ടിച്ചതാരാണ്? എല്ലാവര്‍ക്കും അതിന്റെ ഉത്തരമറിയാം. നിരപരാധിത്വം വാദിക്കും മുന്‍പ് പാകിസ്താന്‍ ആത്മപരിശോധന നടത്തട്ടെ’- ശശി തരൂര്‍ പറഞ്ഞു.

- Advertisement -

ഐ.എസ്.ഐയും റോയും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാന്‍ കഴിയുമെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനക്കുള്ള മറുപടി കൂടിയായിരുന്നു ശശി തരൂര്‍ നല്‍കിയത്. സമാധാന പ്രതിനിധി സംഘമെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാകിസ്ഥാന്‍ പ്രതിനിധി സംഘത്തെ ഇന്ത്യന്‍ പ്രതിനിധി സംഘാംഗവും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യ രൂക്ഷമായി പരിഹസിച്ചു. ചെകുത്താന്‍ വേദമോതുന്നതിന് സമാനമാണതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇന്ത്യ-പാക്കിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദവും തരൂര്‍ തള്ളിയിരുന്നു. പാകിസ്താനുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നിലപാട് വിശദീകരിക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിലൊന്നിനെ നയിക്കുന്ന തരൂര്‍, വാഷിങ്ടണ്‍ ഡിസിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ നടത്തിയ ആക്രമണത്തില്‍ വന്‍നാശനഷ്ടം നേരിട്ടതിന് പിന്നാലെ സൈനിക നടപടി നിര്‍ത്താന്‍ മേയ് പത്തിന് പാകിസ്താന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ പ്രസിഡന്റ് പദത്തോടും അമേരിക്കന്‍ പ്രസിഡന്റി(ഡൊണാള്‍ഡ് ട്രംപ്)നോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങള്‍ക്ക്, പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. ഞങ്ങള്‍ ഒരിക്കലും പ്രത്യേകിച്ച് ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം നടത്തിയ ‘കീഴടങ്ങൂ നരേന്ദ്ര’പരാമര്‍ശവുമായും ട്രംപിന്റെ മധ്യസ്ഥതാ അവകാശവാദത്തോടുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്റെ 11 സൈനിക വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്നും തരൂര്‍ പറഞ്ഞു. പൊതുവിടത്തില്‍ ലഭ്യമായ ഉപഗ്രഹചിത്രങ്ങള്‍ ഇന്ത്യ, പാകിസ്താനില്‍ നടത്തിയ ആക്രമണത്തിലുണ്ടായ വന്‍നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്നതാണ്. റണ്‍വേകളില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങളെയും ഓപ്പറേഷണല്‍ കമാന്‍ഡ് സെന്ററുകളില്‍ ബോംബ് വര്‍ഷിച്ചതിനെയും പരാമര്‍ശിച്ച് തരൂര്‍ കൂട്ടിച്ചേര്‍ത്തു. തെക്ക് ഹൈദരാബാദ് മുതല്‍ വടക്കുപടിഞ്ഞാറ് പെഷവാര്‍ വരെ ഇന്ത്യയുടെ ആക്രമണമുണ്ടായെന്ന് പാകിസ്താന്‍തന്നെ സമ്മതിച്ചതാണ്.

എത്ര തന്നെ വലിയ നാശനഷ്ടം ഇന്ത്യയിലുണ്ടാക്കിയെന്ന് പാകിസ്താന്‍ കരുതിയാലും പാകിസ്താനുമേല്‍ ഇന്ത്യ നടത്തുന്ന ആക്രമണത്തെ തടയാന്‍ അത് പര്യാപ്തമല്ല. അതിനാലാണ് സൈനിക നടപടി നിര്‍ത്താന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കാന്‍ അവര്‍ തീരുമാനിച്ചത്. അതിന് ഇന്ത്യക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, തരൂര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week