പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ; ഭര്‍ത്താവ് തീവച്ച തെന്ന് ബന്ധുക്കളുടെ പരാതി

പാലാ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചേര്‍പ്പുങ്കല്‍
കുരിയപ്പാറയില്‍ രാജേഷിന്റെ ഭാര്യ സരിത (36)യാണ് മരിച്ചത്. കഴിഞ്ഞ 8 ന്
വൈകിട്ട് നാലിന് ചേര്‍പ്പുങ്കലില്‍ ഭര്‍തൃവീട്ടില്‍ വച്ചാണ് സരിതയ്ക്ക
പൊള്ളലേറ്റത്. ഭര്‍ത്താവ് രാജേഷിനും പൊള്ളലേറ്റിരുന്നു. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നസരിത ശനിയാഴ്ച രാത്രി പത്തു മണിയോടെയാണു മരിച്ചത്.

പൊള്ളലേറ്റ ഇരുവരെയും ആദ്യം കോട്ടയം മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സാരമായ പൊള്ളലേറ്റ സരിതയെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. ഈരാറ്റുപേട്ട ഇളപ്പുങ്കല്‍
വെട്ടിത്തറയില്‍ ശശീന്ദ്രന്റെ മകളാണ് സരിത. ആവണി, ആരോമല്‍ എന്നിവര്‍
മക്കളാണ്. സരിതയെ ഭര്‍ത്താവ് രാജേഷ് തീ കൊളുത്തുകയായിരുന്നെന്ന
കാണിച്ചു സരിതയുടെ പിതാവ് ശശീന്ദ്രന്‍ കിടങ്ങൂര്‍ പൊലീസില്‍ പരാതി
നല്‍കി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ സരിതയെ ഇയാള്‍
ഉപദ്രവിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. വിശദമായ അന്വേഷണം
നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News