സാറാ ജോസഫിന്റെ മരുമകന്‍ സൈബര്‍ തട്ടിപ്പിന് ഇരയായി; വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് ഒ.ടി.പി കരസ്ഥമാക്കി തട്ടിയെടുത്തത് 20 ലക്ഷം രൂപ

തൃശൂര്‍: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന്‍ പി.കെ ശ്രീനിവാസന്‍ സൈബര്‍ തട്ടിപ്പിന് ഇരയായി. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇരുപത് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പികെ ശ്രീനിവാസന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

ബിഎസ്എന്‍എല്‍ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയത്. കാനറ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20,25,000 രൂപയാണ് നഷ്ടമായത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡില്‍ വന്ന ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം പണം പിന്‍വലിച്ചത്.

സംഭവത്തില്‍ ബാങ്കിന്റെ നടപടികളെ വിമര്‍ശിച്ച് സാറാ ജോസഫ് രംഗത്തെത്തി. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് അവര്‍ ആരോപിച്ചു. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിന്‍വലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി. സാറ ജോസഫിന്റെ മകളും എഴുത്തുകാരിയുമായി സംഗീതയുടെ ഭര്‍ത്താവാണ് പ്രമുഖ ആര്‍ക്കിടെക്റ്റായ ശ്രീനിവാസന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News