28.2 C
Kottayam
Friday, June 5, 2026

ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോള്‍ തന്നെ, മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്…? ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തില്‍ ശാരദക്കുട്ടി

Must read

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ കോഴിക്കോട് ബീച്ചില്‍വെച്ച് നടന്ന ആക്രമണത്തില്‍ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടെ രോഷം പ്രകടിപ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി ആക്രമണത്തിന് ഇരയാകുന്ന ബിന്ദു അമ്മിണിയെ പിന്തുണച്ചുകൊണ്ടാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നതെന്ന് അവര്‍ ചോദിക്കുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ;

നിരന്തരം ബിന്ദു അമ്മിണി തെരുവില്‍ ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്. ഒരു സ്ത്രീയും തെരുവിലിങ്ങനെ ആക്രമിക്കപ്പെട്ടു കൂടാ. വഴിയരികിലെ സ്ലാബിലേക്ക് കഴുത്തടിക്കുന്ന വിധത്തില്‍ വീഴ്ത്തിയാണ് അക്രമി അവരെ ഉപദ്രവിക്കുന്നത്. ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോള്‍ തന്നെ.

ഇന്നത്തെ അക്രമിയെ പിടികൂടിയതു കൊണ്ടു മാത്രമായില്ല. സ്ത്രീസുരക്ഷ സെമിനാര്‍ മുറികളിലെ ചര്‍ച്ചാ വിഷയം മാത്രമാകരുത്. സമം എന്നാല്‍ സമം എന്നായിരിക്കണം അര്‍ഥം. മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല.
ശക്തമായി പ്രതിഷേധിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week