എന്റെ സൂപ്പര്‍സ്റ്റാറിന്റെ ദിനമാണ്..!! അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മഞ്ജു വാര്യര്‍…!
കൊച്ചി:മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍.
ആ സൂപ്പര്‍സ്റ്റാര്‍ തന്റെ ജീവിതത്തിലെ സൂപ്പര്‍സ്റ്റാറിന് ആശംസകള്‍ അറിയിച്ചാണ് രംഗത്ത് എത്തിയിരിക്കുന്നത്. ജീവിതത്തില്‍ പല പ്രതിസന്ധികളിലൂടെയും കടന്ന് പോയി ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുന്ന താരമാണ് മഞ്ജു. സിനിമാ ലോകത്ത് നിന്നുള്ള താരത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റം ആരാധകരെ ഏറെ നിരാശയില്‍ ആഴ്ത്തിയിരുന്നു എങ്കിലും മഞ്ജു ശക്തമായി തിരിച്ചു വന്നതോടെ അത് ആരാധകര്‍ക്കും വലിയ ആശ്വാസവും ആവേശവുമായി.
താന്‍ ഇന്ന് ഈ നിലയിലേക്ക് എത്താന്‍ തന്നെ പിന്തുണച്ച ശക്തി അമ്മയാണ് എന്ന് മഞ്ജു വാര്യര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മഞ്ജു തന്റെ അമ്മയായ ഗിരിജ മാധവിന്റെ ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. എന്റെ സൂപ്പര്‍സ്റ്റാറിന്റെ ദിനം. ജന്മദിനാശംസകള്‍ അമ്മ എന്നാണ് അമ്മയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് മഞ്ജു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത് .
ഈ സന്തോഷം അറിയിച്ച് മഞ്ജു എത്തിയപ്പോഴേക്കും നിരവധിപ്പേരാണ് മഞ്ജുവിന്റെ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ കൂടിയായ മഞ്ജുവിന്റെ അമ്മ എല്ലാവര്‍ക്കും ഒരു മാതൃക തന്നെയാണ്. രോഗത്തോട് പൊരുതി ജയിച്ച ഗിരിജയ്ക്ക് ആശംസകള്‍ അറിയിച്ച് മഞ്ജുവിന്റെ ആരാധകരും സഹപ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.