പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, പി.കെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണ്; ശാരദക്കുട്ടി

താരസംഘടന അമ്മയില്‍ നിന്നു രാജിവെച്ച നടി പാര്‍വ്വതി തിരുവോത്തിനെയും മികച്ച നടിക്കുള്ള 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കനി കുസൃതിയെയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി.

നടി പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, പി.കെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണെന്നും ഒരു സൂചനയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, പി.കെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണ്. സൂചനയാണ്.

”ഞങ്ങള്‍ വഴി മാറിത്തരണമോ” എന്നു ചോദിച്ച വള്ളത്തോളിനോട് ”വഴി മാറിത്തരണ്ട, ഞങ്ങള്‍ നിങ്ങളുടെ മുകളിലൂടെ കടന്നു പൊയ്‌ക്കൊള്ളാം” എന്ന് പണ്ട് പി. കേശവദേവ് പറഞ്ഞതായ ഒരു സംഭവമുണ്ട്.

മലയാള സിനിമയുടെ പുതിയ സഞ്ചാരങ്ങളില്‍ അഭിമാനിക്കുന്നു. ചരിത്ര, രാഷ്ട്രീയ ബോധ്യങ്ങളോടെ ഉറച്ച ചുവടുകള്‍ ചവിട്ടി, ശബ്ദമുണ്ടാക്കിത്തന്നെ നടന്നു പോകുന്ന നടിമാരില്‍ അഭിമാനിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News