29.7 C
Kottayam
Saturday, June 13, 2026

വൈപ്പിന്‍ പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സനുമോഹന്റേതോ? സംശയം തീര്‍ക്കാനുള്ള അവസാന ശ്രമത്തില്‍ പോലീസ്

Must read

കൊച്ചി: കഴിഞ്ഞ ദിവസം വൈപ്പിന്‍ പാലത്തിനടിയില്‍ കണ്ടെത്തിയ അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം തൃക്കാക്കര കങ്ങരപ്പടി ശ്രീഗോഗുലം ഹാര്‍മണി ഫ്‌ളാറ്റില്‍ നിന്ന് കാണാതായ സനു മോഹന്റേതാണെന്ന സംശയത്തില്‍ പോലീസ്. തിരിച്ചറിയാനാവാത്ത വിധം ജീര്‍ണിച്ച മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ബന്ധുക്കളെ കാണിച്ച് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം തിരിച്ചറിയാന്‍ വിശദ പരിശോധന വേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്.

ഫ്‌ളാറ്റില്‍ നിന്ന് സ്വന്തം കാറില്‍ മകള്‍ വൈഗയോടൊപ്പം പുറത്തുപോയ സനുമോഹന്‍ എവിടെയാണെന്നതിനെക്കുറിച്ച് ഇപ്പോഴും വിവരമില്ല. മകള്‍ വൈഗയെ കഴിഞ്ഞ 21ന് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സനുവിന്റെ കാര്‍ പാലക്കാട് വാളയാര്‍ അതിര്‍ത്തി കടന്നതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ വാഹനം ഓടിച്ചത് സനുവാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സനുവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇയാള്‍ പണം നല്‍കാനുള്ള ആരെങ്കിലും കാറുമായി കടന്നു കളഞ്ഞതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മകളെ കൊലപ്പെടുത്തിയശേഷം കടന്നു കളഞ്ഞതാണെന്ന സംശയത്തില്‍ പോലീസ് സനുവിന്റെ രേഖാ ചിത്രങ്ങള്‍ തയാറാക്കി പുറത്തു വിട്ടിട്ടുണ്ട്. ആ നിലയ്ക്കുള്ള ശ്രമത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടെ തിരുവനന്തപുരം പൂവാറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പരിശോധിച്ചെങ്കിലും അത് സനുവിന്റേതല്ലെന്ന് വ്യക്തമായി.

സനുമോഹന് കടുത്ത സാമ്പത്തിക പ്രശ്‌നമുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. അക്കൗണ്ടില്‍ വന്‍ തുക ഉണ്ടെന്നാണ് സനു പറഞ്ഞിരുന്നത്. ഇതും കളവാണെന്ന് വ്യക്തമായി. കഴിഞ്ഞ രണ്ട് മാസമായി സനു മോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ കണ്ടിരുന്നുവെന്നും തന്നോടു കാര്യമായി സംസാരിച്ചിരുന്നില്ലെന്നുമാണ് ഭാര്യയുടെ മൊഴി. സനുവിന്റെയും ഭാര്യയുടെയും ഫോണ്‍വിവരങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week