സന്തോഷ് ശിവന്റെ വാട്സാപ് ഹാക്ക് ചെയ്തു; സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമം; സ്വകാര്യ വിവരങ്ങൾ തട്ടാനും ശ്രമിച്ചു

ചെന്നൈ: ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയുടെയും വാട്സാപ് അക്കൗണ്ട്  ഹാക്ക് ചെയ്ത് തട്ടിപ്പിന് ശ്രമം. ഇരുവരുടെയും പരാതിയില്‍ തമിഴ്നാട് പോലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

യാർലഗദ്ദയുടെ വാട്സാപ് ഹാക്ക് ചെയ്ത സംഘം സിനിമയില്‍ നിന്നും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കുകയായിരുന്നു. സന്തോഷ് ശിവന്റെ വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തവർ അസിസ്റ്റന്റ് ഡയറക്ടർമാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താനാണു ശ്രമം നടത്തിയത്. ഇതിനൊപ്പം സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചു.

സന്തോഷ് ശിവൻ ആണെന്ന പേരിൽ മറ്റുള്ളവര്‍ക്ക് സന്ദേശങ്ങൾ അയക്കുകയും തമിഴ്, മലയാളം, സിനിമ പ്രവര്‍ത്തകരെയും തട്ടിപ്പിനിരയാക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.യാർലഗദ്ദയും സന്തോഷ് ശിവനും  സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പരിചിതമായ നമ്പറുകളില്‍ നിന്ന് വിളിച്ച് ഒടിപി നമ്പര്‍ ചോദിച്ച് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന രീതി വ്യാപകമാകുന്നതായി പോലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു സംസ്ഥാനത്ത് വ്യാപകമായി ഇതുപോലെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു ആറക്ക ഒടിപി നമ്പര്‍ എസ്എംഎസ് ആയി അബദ്ധത്തില്‍ അയച്ചുവെന്നും അത് വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്ത് തരാനും ആവശ്യപ്പെട്ടാണ് ് മെസ്സേജ് വരുന്നത്. നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പരുകളില്‍ നിന്നാകും ഇത്തരത്തില്‍ മെസ്സേജ് വരുന്നത്.

ഇത്തരത്തില്‍ ഒടിപി നമ്പര്‍ ഫോര്‍വേഡ് ചെയ്തു കൊടുത്താല്‍ നമ്മുടെ വാട്‌സ്ആപ്പ് അക്കൌണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും. തുടര്‍ന്ന് നമ്മള്‍ ഉള്‍പ്പെട്ടിട്ടുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലെ അംഗങ്ങള്‍ക്കും ഇത്തരത്തില്‍ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി

സമാനമായ നൂറുകണക്കിന് പരാതികളാണ് പൊലീസ് സൈബര്‍ സെല്ലിന് ലഭിക്കുന്നത്. ഇതു മാത്രമല്ല വാട്ട്‌സ്ആപ്പ് അക്കൗണ്ടിലെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നതായി പോലീസ് പറയുന്നു.

വാട്‌സപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചാല്‍ ആ മെസ്സേജും തട്ടിപ്പ് സംഘത്തിന് ഡിലീറ്റ് ആക്കാന്‍ കഴിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News