ന്യൂഡൽഹി : പിവി അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. ഡിഎംകെയുമായുള്ള തന്റെ സഖ്യം പിണറായി തകർത്തു എന്ന് അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
അന്തിമഘട്ടത്തിലാണ് ചർച്ച. ബിഎസ്പിയുമായി ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണ് എന്ന് അൻവർ കൂട്ടിച്ചേർത്തു. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലില്ല മുസ്ലീംലീഗ് വഴി പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. ഡൽഹിയിൽ നിന്നാണ് അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.
മഞ്ചേരിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ) എന്ന സാമൂഹിക സംഘടനയും പ്രഖ്യാപിച്ചിരുന്നു. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യമെന്നും അൻവർ പറഞ്ഞു.
എന്നാൽ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പ്രതികരിച്ചിരുന്നു.
അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നും സഹപ്രവര്‍ത്തകൻ ഇ.എ. സുകുവും വ്യക്തമാക്കി. ഇടതുപക്ഷവുമായി ഒട്ടും അടുപ്പമില്ലാത്തതിനാൽ തൃണമൂൽ കോൺഗ്രസിലേക്കുള്ള പ്രവേശനത്തിന് തടസ്സുമുണ്ടാകാനും ഇടയില്ല.
കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഗുരുതര ആരോപണവുമായി പിവി അൻവർ. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ ആരോപിച്ചു.
എഡിഎമ്മിനെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബെനാമിയാണെന്നും ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു. പാലക്കാട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി. കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല.
ഇതിൻ്റെ പേരൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗുണ്ടാ സംഘത്തിൻ്റെ തലവനാണെന്നും അദ്ദേഹം ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കേൾക്കാൻ കേരളത്തിലെ ജനങ്ങൾക് ആഗ്രഹം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

