സന്തോഷവും തമാശയും പക്വതയുമുള്ള വ്യക്തി: ചാരുവിന് പിറന്നാൾ ആശംസകളുമായി സഞ്ജു, വിഡിയോ

തിരുവനന്തപുരം∙ ഭാര്യ ചാരുലതയ്ക്ക് ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആശംസകൾ അറിയിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ചാരുലതയുടെ തമാശകൾ നിറഞ്ഞ വിഡിയോകൾ ചേർത്താണ് സഞ്ജു ഇൻസ്റ്റയിൽ കുറിപ്പിട്ടിരിക്കുന്നത്. സിനിമാ താരം കാളിദാസ് ജയറാം, ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരും സഞ്ജുവിന്റെ വി‍ഡിയോയ്ക്കു താഴെ ചാരുലതയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

‘പരിചയമുള്ളതിൽ ഏറ്റവും സന്തോഷവും തമാശയും, പക്വതയുമുള്ള വ്യക്തിക്കു പിറന്നാൾ ആശംസകൾ’ എന്നാണ് സഞ്ജു ഇന്‍സ്റ്റയിൽ കുറിച്ചിരിക്കുന്നത്. സഞ്ജുവിന്റെ വിഡിയോയ്ക്കു ചാരുലതയും ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചിട്ടുണ്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾക്കായി കേരള ടീം ക്യാംപിലാണ് സഞ്ജു ഇപ്പോഴുള്ളത്. കേരള ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശേഷമാണ് സഞ്ജു കേരളത്തിനൊപ്പം ചേർന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News