‘സ്ഞ്ജു കട്ടക്കലിപ്പില്‍; പടുകൂറ്റന്‍ സിക്‌സ് ചെന്നുപതിച്ചത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍, വീഡിയോ വൈറല്‍

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ കേരളത്തെ നയിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. ജനുവരി അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. ടൂര്‍ണമെന്റിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയ സഞ്ജുവിന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടിലാണ് സഞ്ജു ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ടത്. പരിശീലനത്തിനിടെ സഞ്ജു ആഞ്ഞടിച്ച സിക്‌സ് അല്‍പം മുന്നിലുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ വലിയ ശബ്ദത്തോടെ ചെന്നു പതിക്കുന്നതാണ് വീഡിയോയില്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

രിടവേളയ്ക്ക് ശേഷമാണ് കേരളം റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാനിറങ്ങുന്നത്. സഞ്ജു നയിക്കുന്ന കേരള ടീമില്‍ യുവതാരം രോഹന്‍ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. സച്ചിന്‍ ബേബി, രോഹന്‍ പ്രേം, ജലജ് സക്സേന, ശ്രേയസ് ഗോപാല്‍ എന്നീ പ്രമുഖ താരങ്ങളെല്ലാം സ്‌ക്വാഡില്‍ ഇടം പിടിച്ചു. എം വെങ്കട് രമണയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. രണ്ടാം മത്സരത്തില്‍ കേരളം അസമിനെ നേരിടും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News