24.6 C
Kottayam
Monday, June 8, 2026

സഞ്ജു വേറെ ലെവല്‍; ഒറ്റകൈയില്‍ പന്ത് കുരുക്കി വണ്ടര്‍ ഡൈവിംഗ്- വീഡിയോ

Must read

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍. ഓപ്പണര്‍ താകുഡ്‌വാനിഷ് കൈറ്റാനോയെ പുറത്താക്കാന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തിലാണ് സഞ്ജു പറന്നത്. ഒറ്റകൈയില്‍ പന്ത് കൊരുത്ത് ഹരാരെ സ്പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ പറന്നിറങ്ങുകയായിരുന്നു സഞ്ജു സാംസണ്‍. 

ആദ്യ ഏകദിനത്തില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിംബാബ്‌വെ ഓപ്പണര്‍മാര്‍. കഴിഞ്ഞ മത്സരത്തില്‍ ടീമിന്‍റെ തലയരിഞ്ഞ ദീപക് ചാഹറിന്‍റെ അഭാവം മുതലാക്കിയുള്ള നീക്കം. എന്നാല്‍ സിംബാബ്‌വെ ഇന്നിംഗ്‌സിലെ 9-ാം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് സിറാജ് ഈ പ്രതിരോധം പൊളിച്ചു. കൈറ്റാനോയുടെ ബാറ്റിലുരസി വിക്കറ്റിന് പിന്നിലേക്ക് പന്തെത്തിയപ്പോള്‍ അതിസാഹസികമായി ഒറ്റക്കൈയില്‍ പറന്നുപിടിക്കുകയായിരുന്നു സഞ്ജു സാംസണ്‍. 32 പന്ത് നേരിട്ട കൈറ്റാനോ ഏഴ് റണ്‍സേ നേടിയുള്ളൂ. ഈസമയം 20 റണ്‍സാണ് സിംബാബ്‌വെ അക്കൗണ്ടിലുണ്ടായിരുന്നത്.

 

നേരത്തെ ആദ്യ ഏകദിനത്തിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചുകളുമായി സ‍ഞ്‍ജു സാംസണ്‍ കയ്യടി വാങ്ങിയിരുന്നു. ഒന്നല്ല, രണ്ട് മിന്നും ക്യാച്ചുകളായിരുന്നു മത്സരത്തില്‍ സഞ്ജുവിന്‍റെ സംഭാവന. ദീപക് ചാഹറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇന്നസെന്‍റ് കയ, സഞ്ജു സാംസണ് ക്യാച്ച് നല്‍കി മടങ്ങിയതാണ് ഇതിലൊന്ന്. രണ്ടാം ശ്രമത്തിലാണ് സഞ്ജു ക്യാച്ച് പൂര്‍ത്തിയാക്കിയത്. ഒമ്പതാം ഓവറില്‍ രണ്ടാം ഓപ്പണര്‍ ടഡിവനാഷെ മറുമാനിയും മടങ്ങി. ഇത്തവണയും സഞ്ജു-ചാഹര്‍ കൂട്ടുകെട്ട് തന്നെയായിരുന്നു വിക്കറ്റിന് പിന്നില്‍. രണ്ടും മത്സരത്തിലെ മികച്ച ക്യാച്ചുകളായി മാറി. 

- Advertisement -

സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week