ഷാജഹാൻ വധം: കസ്റ്റഡിയിലെടുത്ത 2 പേരെ കാണാനില്ലെന്ന് പരാതി;അഭിഭാഷക കമ്മിഷനെ നിയോഗിച്ച് കോടതി

പാലക്കാട്: ഷാജഹാന്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞ് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.

കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മിഷന്‍ പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരിശോധന നടത്തുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മിഷന്‍ പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.

സി.പി.എം. പ്രാദേശിക നേതാവായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. പ്രതികളെല്ലാം ബി.ജെ.പി-ആര്‍.എസ്.എസ്. അനുഭാവികളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ സി.പി.എം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News