28.2 C
Kottayam
Monday, June 8, 2026

‘സഞ്ജു സാംസണെ ലോകകപ്പ് ടീമിലെടുക്കണം; കളി മാറ്റാൻ ശേഷിയുള്ള താരം’പിന്തുണയുമായി മുന്‍ താരം

Must read

ജയ്പുർ: ഐപിഎൽ ടീമായ രാജസ്ഥാൻ‌ റോയൽസിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ക്രിക്കറ്റ് താരം അമോൽ മജുംദാർ. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ സഞ്ജുവിനെയും കളിപ്പിക്കണമെന്നാണ് അമോൽ മജുംദാറിന്റെ നിലപാട്.

‘‘ലോകകപ്പ് വരികയാണ്. പ്രതിഭ കൊണ്ട് കളി മാറ്റാൻ ശേഷിയുള്ള സഞ്ജു സാംസൺ ഇവിടെയുണ്ട്. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകുകയാണു ചെയ്യേണ്ടത്.’’– ഒരു സ്പോർട്സ് മാധ്യമത്തോടു മജുംദാർ പറഞ്ഞു.

‘‘സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ഒരുക്കി പിന്തുണയ്ക്കണം. കുറച്ചു പരമ്പരകളിൽ അദ്ദേഹം പരാജയപ്പെട്ടെന്നതു ശരിയാണ്. എന്നാൽ സഞ്ജുവിന്റെ കഴിവിനെക്കുറിച്ചു നമുക്കെല്ലാം അറിയാം.

- Advertisement -

എന്റെ ടീമിൽ ഉറപ്പായും സഞ്ജുവിന് ഇടം ഉണ്ടാകുമായിരുന്നു.’’– മജുംദാർ വ്യക്തമാക്കി. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് മൂന്ന് വിക്കറ്റുകൾക്കു വിജയിച്ചപ്പോൾ അർധ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ചത് ക്യാപ്റ്റൻ സഞ്ജു സാംസണാണ്.

- Advertisement -

ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത ടൈറ്റൻസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 32 പന്തുകൾ നേരിട്ട സഞ്ജു 60 റൺസെടുത്തു പുറത്തായി. നാലു പന്തുകൾ ബാക്കി നിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ വിജയത്തിലെത്തി. ബുധനാഴ്ച ലക്നൗവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

⚠️ഷിഗെല്ല,എച്ച്1എൻ1, ഡെങ്കിപ്പനി,എലിപ്പനി, ചിക്കുൻഗുനിയ, മ‍ഞ്ഞപ്പിത്തം…. സാംക്രമിക രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ദുരന്തസമാന സാഹചര്യം; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സാംക്രമിക രോഗവ്യാപനം കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ദുരന്തസമാനമായ അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി വിലയിരുത്തി. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും കനത്ത മഴയുമാണ് പകർച്ചവ്യാധികൾ ഇത്രയും വേഗത്തിൽ പടർന്നുപിടിക്കാൻ പ്രധാന...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കടുത്ത ഇടിവ് രേഖപ്പെടുത്തിയതോടെ ആഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറുന്നു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില വലിയ രീതിയിൽ താഴേക്ക് പതിക്കുന്ന...

അല്പം സ്ഥലം തരൂ എന്ന് കരയുന്ന മകൻ, ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിച്ചുകൂടേ; പൊട്ടിത്തെറിച്ച്‌ സുപ്രിയ മേനോൻ

കൊച്ചി: നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍. സംസ്‌കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു....

Popular this week