25.4 C
Kottayam
Monday, June 8, 2026

മഞ്ജുവിന്‌ പങ്കാളിയായി സൗബിന്‍,ബൈക്ക് യാത്രയുടെ ചിത്രം പങ്കുവെച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍

Must read

കൊച്ചി:മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് സിനിമകള്‍ സമീപകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്ലും മഹേഷ് വെട്ടിയാരുടെ വെള്ളരി പട്ടണവും.

ഓണ്‍ സ്ക്രീനില്‍ മാത്രമല്ല, ഓഫ് സ്ക്രീനിലും ഇരുവര്‍ക്കുമിടയില്‍ സൗഹൃദത്തിന്‍റെ ഇഴയടുപ്പമുണ്ട്. ബൈക്കിംഗില്‍ മഞ്ജു വാര്യരുടെ പങ്കാളി കൂടിയാണ് സൗബിന്‍ ഷാഹിര്‍. ഇപ്പോഴിതാ ബൈക്കിംഗിനിടെയുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു.

- Advertisement -

“മുഖാമുഖം നില്‍ക്കാത്ത ഭയം എനിക്ക് അതിര്‍ത്തികള്‍ തീര്‍ക്കും. നല്ല സുഹൃത്തുക്കളായും ക്ഷമയുള്ള വഴികാട്ടികളായും നില്‍ക്കുന്നതിന് സൗബിന്‍ ഷാഹിറിനും ബിനീഷ് ചന്ദ്രയ്ക്കും നന്ദി. കൂള്‍ കക്ഷികളാണ് നിങ്ങള്‍”, ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചു. ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും ചിത്രത്തില്‍ അത് ധരിക്കാന്‍ താന്‍ മറന്നതാണെന്നും മഞ്ജു പറയുന്നുണ്ട്.

- Advertisement -

ജനുവരിയിലാണ് മഞ്ജു വാര്യര്‍  ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ലൈസന്‍സ് ലഭിച്ച വേളയില്‍ മഞ്ജു പറഞ്ഞിരുന്നു. പിന്നീടാണ് മഞ്ജു ബൈക്ക് സ്വന്തമാക്കിയത്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയത്.

- Advertisement -

അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ഒപ്പം പോയ ലഡാക്ക് ട്രിപ്പില്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജു വാങ്ങിയത്. രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍.

60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അജിത്തിന്‍റെ നായികയായി എത്തിയ തമിഴ് ചിത്രം തുനിവ് ആയിരുന്നു മഞ്ജു വാര്യരുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. ആക്ഷന്‍ ഹെയ്സ്റ്റ് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

Popular this week