24 C
Kottayam
Thursday, June 4, 2026

ഐസിസി ടി-20 റാങ്കിംഗ്: സഞ്ജു സാംസൺ 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 40-ാം റാങ്കിൽ

Must read

മുംബൈ: ട്വന്റി-20 ലോകകപ്പിൽ വിൻഡീസിനെതിരേ നടത്തിയ തകർപ്പൻ പ്രകടനത്തിൽ റാങ്കിങ്ങിൽ കുതിച്ചുകയറി മലയാളി താരം സഞ്ജു സാംസൺ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി-20 ബാറ്റിങ് റാങ്കിങ്ങിൽ 25 സ്ഥാനമാണ് സഞ്ജു മെച്ചപ്പെടുത്തിയത്. 40-ാം റാങ്കിലേക്കാണ് എത്തിയത്. വിൻഡീസിനെതിരേ 97 റൺസുമായി താരം പുറത്താകാതെ നിന്നിരുന്നു.

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയാണ് ഒന്നാമത്. 874 പോയന്റാണുള്ളത്. പാകിസ്താൻ്റെ സാഹിബ്സാദ ഫർഹാൻ 848 പോയന്റുമായി രണ്ടാമതുണ്ട്. ഇഷാൻ കിഷൻ നാലാമതും തിലക് വർമ ആറാമതുമെത്തി. സൂ ര്യകുമാർ യാദവ് ഒരു സ്ഥാനം താഴോട്ടിറങ്ങി ഏഴാംസ്ഥാനത്താണ്. ബൗളിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഒന്നാം റാങ്കിൽ തുടരുന്നു.

- Advertisement -

- Advertisement -

വ്യാഴാഴ്ച ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫോം ഔട്ടായതിനാൽ ആദ്യ മത്സരങ്ങളിൽ ഇലവനിൽ ഇടംകിട്ടാതിരുന്ന സഞ്ജു സെമി ഫൈനലാകുമ്പോൾ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുന്നു. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ 50 പന്തിൽ 97 റൺസുമായി പുറത്താകാതെനിന്ന സഞ്ജുവിൽനിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നു.

മറ്റൊരു ഓപ്പണർ അഭിഷേക് ശർമ ഫോമിലല്ലാത്തതിനാൽ പ്രത്യേകിച്ചും. അഭിഷേക്, ഇഷാൻ കിഷൻ എന്നിവർ ഓപ്പണറായും വൺഡൗണായി തിലക് വർമയും വരുമ്പോൾ തുടരെ മൂന്നു ഇടംകൈ ബാറ്റർമാർ ഇറങ്ങുന്ന സാഹചര്യമായിരുന്നു. ഇത് മുതലെടുത്ത് ഓഫ്‌സ്പിന്നർമാരെ തുടക്കത്തിലേ ബൗളിങ്ങിന് കൊണ്ടുവന്ന് വിക്കറ്റെടുക്കുന്നത് പതിവായതോടെയാണ് സഞ്ജുവിനെ വീണ്ടും ഇറക്കിയത്. ആ നീക്കം ഫലിച്ചു.

- Advertisement -

Malayali cricketer Sanju Samson has made a significant leap in the ICC T20I batting rankings following his stellar performance against the West Indies. After an unbeaten 97-run knock, Sanju climbed 25 spots to reach the 40th position. This remarkable advancement highlights his growing impact in international cricket and solidifies his position as a key player in the Indian T20 squad.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week