തകർപ്പൻ ഫോം തുടർന്ന് സഞ്ജു; തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി

ഫോം തുടർന്ന് സഞ്ജു; തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി, 100 കടന്ന് ഇന്ത്യ

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മികച്ച തുടക്കം. സഞ്ജു സാംസൺ തകർത്തടിച്ചതോടെ പവർപ്ലേയിൽ ഇന്ത്യ 67 റൺസടിച്ചു. പിന്നാലെ അർധ സെഞ്ചുറി തികച്ച സഞ്ജു 28 പന്തിൽ നിന്ന് 54 റൺസോടെ ക്രീസിലുണ്ട്. 34* റൺസുമായി ഇഷാൻ കിഷനാണ് കൂട്ട്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു അർധ സെഞ്ചുറി കണ്ടെത്തുന്നത്. ഒമ്പതാം ഓവറിൽ ഇന്ത്യൻ സ്‌കോർ 100 കടന്നു.

രണ്ടാം ഓവറിൽ ഓപ്പണർ അഭിഷേക് ശർമയെ (9) ഇന്ത്യയ്ക്ക് നഷ്ടമായി.

നേരത്തേ നിർണായകമായ ടോസ് വിജയിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. ഇംഗ്ലണ്ട് റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർടണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News