28.8 C
Kottayam
Tuesday, October 22, 2024

സഞ്ജു സിംബാബ്‍വെയിൽ; കളിക്കുന്ന പൊസിഷനിൽ ആശയക്കുഴപ്പം

Must read

ഹരാരെ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് മലയാളി താരം സ‍ഞ്ജു സാംസൺ. ഡ്രെസ്സിം​ഗ് റൂമിൽ താരം ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. എന്നാൽ ഏത് പൊസിഷനിൽ താരത്തെ കളിപ്പിക്കുമെന്നതിലാണ് ടീമിൽ ഇപ്പോൾ ആശയകുഴപ്പം. ട്വന്റി 20 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്നതിനാലാണ് മലയാളി താരം ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്നത്.

സഞ്ജുവിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറിൽ ഇപ്പോൾ റുതുരാജ് ​ഗെക്ക്‌വാദ്‌ ആണ് കളിക്കുന്നത്. ​ഗിൽ-അഭിഷേക് ഓപ്പണിം​ഗ് തുടരാൻ തീരുമാനിച്ചാൽ റുതുരാജ് മൂന്നാം നമ്പറിൽ തന്നെ കളിച്ചേക്കും. ​ആദ്യ മത്സരത്തിൽ നാലാം നമ്പറിൽ ഇന്ത്യയ്ക്കായി കളിച്ചത് റിയാൻ പരാ​ഗ് ആണ്. രണ്ടാം ട്വന്റി 20യിൽ നാലാം നമ്പറിലേക്ക് സായി സുദർശനെ തീരുമാനിച്ചെങ്കിലും റിങ്കു സിം​ഗ് ബാറ്റിം​ഗിനിറങ്ങി.

അടുത്ത മത്സരം മുതൽ സായി സുദർശന് പകരമായി സഞ്ജു സാംസൺ നാലാം നമ്പറിൽ ഇറങ്ങുവാനാണ് സാധ്യത കൂടുതൽ. മറ്റൊരു താരം യശസ്വി ജയ്സ്വാളിന്റെ പൊസിഷനും സംശയത്തിലാണ്. ജയ്സ്വാൾ ഓപ്പണറായെത്തിയാൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയെ ഒഴിവാക്കേണ്ടി വരും. സഞ്ജു ടീമിലെത്തിയാൽ ധ്രുവ് ജുറേൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിൽ തുടർന്നേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭാര്യ പെണ്ണല്ലെന്ന് തോന്നുന്നു,പരിശോധിച്ച് ഉറപ്പാക്കി തരണം; ഹൈക്കോടതിയെ സമീപിച്ച് യുവാവ്

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ വച്ച് ഭാര്യയുടെ ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. തന്റെ ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത് വിവാഹത്തിന് മുൻപ് താൻ ട്രാൻസ് ജെൻഡറാണെന്ന കാര്യം...

പോലീസിറക്കിയില്ല ! പി. പി ദിവ്യക്കെതിരെ ‘ലുക്ക്ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോൺഗ്രസ്; സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്....

പാർട്ടി ഓഫീസിൽവെച്ച് ലോക്കല്‍സെക്രട്ടറി കടന്നുപിടിച്ചു, പരാതി നല്‍കി , നീതി കിട്ടിയില്ലെന്ന് അതിജീവിത

ആലപ്പുഴ പുന്നമട ലോക്കൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഇരയുടെ മൊഴി പുറത്ത്. പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചു.ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ...

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക? മറ്റ് മതങ്ങൾക്ക് വിലക്ക് ബാധകമാണോ? ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ...

കേരളത്തിലെ ഭർത്താക്കന്മാരെ മൊട്ടയടിക്കാൻ ഭാര്യമാര്‍ നിർബന്ധിക്കുന്നു; കാരണമിതാണ്

കൊച്ചി:പൊതുവെ കേരളത്തിൽ ഡിമാൻഡ് ഇല്ലാത്ത ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ കഷണ്ടിെയാളിപ്പിക്കാൻ വിഗ്ഗിനും കൃത്രിമ മുടിക്കുമെല്ലാം നല്ല ഡിമാൻഡ് ആണ്. എന്നാൽ, കഷണ്ടിയത്ര നിസാരമല്ല എന്ന തിരിച്ചറിവിലേക്ക് മലയാളികൾ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ...

Popular this week