CricketNewsSports

സഞ്ജു ടീമില്‍,ഇന്ത്യയ്ക്ക് ബാറ്റിംഗ്‌

ബെംഗളൂരു: അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. സഞ്ജു ടീമിലുണ്ടെന്ന് രോഹിത് ടോസിനിടെ പറഞ്ഞതിനു പിന്നാലെ സ്റ്റേഡിയത്തില്‍ നിറഞ്ഞ കൈയടികളായിരുന്നു.

ലോകകപ്പിനുമുമ്പ് കളിക്കുന്ന അവസാന ടി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടു മത്സരത്തിലും ജയം ആധികാരികമായിരുന്നു. രണ്ടും ചേസ് ചെയ്ത് ജയിച്ചതിനാല്‍ ബാറ്റിങ് യൂണിറ്റ് ആത്മവിശ്വാസത്തിലാണ്.

ജൂണിലാണ് ടി 20 ലോകകപ്പ്. അതിനുമുമ്പ് ഇന്ത്യയുടെ അവസാന ടി 20 മത്സരമാണ് ബുധനാഴ്ച നടക്കുന്നത്. ആദ്യ രണ്ടുമത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് ഈ അവസരം നന്നായി ഉപയോഗപ്പെടുത്തണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker