സഞ്ജു വീണ്ടും അഞ്ഞടിച്ചു,രാജസ്ഥാന് ത്രസിപ്പിയ്ക്കുന്ന വിജയം

ഷാര്‍ജ :അക്ഷരാര്‍ത്ഥത്തില്‍ റണ്ണുമലയായിരുന്നു രാജസ്ഥാന്‍ റോയലിനുമുന്നില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിമു മുന്നില്‍ തീര്‍ത്തത്. കേരള എക്‌സ്പ്രസ് സഞ്ജു വി സാംസണിന്റെ കരുത്തുറ്റ ബാറ്റിംഗ് പ്രകടത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗില്‍ വിജയം രാജസ്ഥാനൊപ്പം നിന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സഞ്ജു തന്നെയാണ് കളിയിലെ കേമനും.

രാജസ്ഥാന്‍ വിജയത്തിന്‌ നെടുനായകത്വം വഹിച്ചത് സഞ്ജുവിന്‍റെ ഇന്നിംഗ്സായിരുന്നു. 42 പന്തില്‍ 85 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ നാല് ഫോറും 7 സിക്സും ഉള്‍പ്പെടുന്നു. ഈ ഇന്നിംഗ്സ് തന്നെയാണ് സഞ്ജുവിനെ മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനാക്കിയത്.കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും സഞ്ജു മാന്‍ ഓഫ് ദ മാച്ചായിരുന്നു.

ഐപിഎല്ലില്‍ സഞ്ജുവിന്‍റെയും തിവാട്ടിയയുടേയും അവിശ്വസനീയ വെടിക്കെട്ടിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം ഉണ്ടാക്കിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 224 റണ്‍സെന്ന കൂറ്റന്‍ റണ്‍മലയാണ് രാജസ്ഥാന്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ മറികടന്നത്. നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ഇന്നിംഗ്‌സും തുണയായി. സ്‌കോര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: 223-2 (20), രാജസ്ഥാന്‍: 226-6 (19.3 Ov).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News