24.8 C
Kottayam
Sunday, June 7, 2026

എന്റെ കാല് കാണുന്നതാണ് പലർക്കും ബുദ്ധിമുട്ട്, മാറ്റാൻ ഉദ്ദേശമില്ല; തുറന്നടിച്ച് സാനിയ ഇയ്യപ്പൻ

Must read

കൊച്ചി:ലയാള സിനിമയിലെ യുവതാരങ്ങളിൽ‌ ഒരാളാണ് സാനിയ ഇയ്യപ്പൻ(Saniya ​Iyappan). സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ​ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.

ജന്മദിനാഘോഷവേളയിൽ ബിക്കിനിയിൽ പകർത്തിയ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു. തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവർ കുറിക്കു കൊള്ളുന്ന മറുപടിയും താരം നൽകി. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ. 

- Advertisement -

- Advertisement -

“എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ക്വീൻ എന്ന എന്റെ ആദ്യസിനിമ ചെയ്യുന്നത്. ഫാഷൻ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇൻസ്റ്റാ​ഗ്രാമിലൊക്കെ ഫോട്ടോ ഇടും. ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു. എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ.

പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്. സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല”, എന്നാണ് സാനിയ ഇയ്യപ്പൻ പറഞ്ഞത്. എഫ്ഡബ്യൂഡി മാഗസിൻ കവർ ലോഞ്ച് വേളയിലായിരുന്നു സാനിയയുടെ പ്രതികരണം. 

ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ സിനിമാ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സിനിമാസ്വാദകർ ഏറ്റെടുത്തിരുന്നു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ 2018 ല്‍ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രം കൂടിയാണിത്. 

- Advertisement -

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ അവതരിപ്പിച്ചിരുന്നു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ സിനിമയിൽ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം സാനിയ കാഴ്ച വച്ചു. ഇടയ്ക്ക് മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാനുമായുള്ള സാനിയയുടെ ഡാൻസ് വീഡിയോകൾ ശ്രദ്ധനേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week