അവര്‍ കൂടെ നില്‍ക്കുന്നത് എന്റെ കയ്യില്‍ കാശുള്ളതിനാല്‍; പലരേയും 2022 ല്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കി
കൊച്ചി:മലയാള സിനിമ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് സാനിയ.
തന്റെ ഡാന്‍സിലൂടേയും ഫോട്ടോഷൂട്ടിലൂടേയുമൊക്കെ സാനിയ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ ഫാഷന്‍ സെന്‍സിലൂടെ മലയാളി യൂത്തിന്റെ ഐക്കണായി മാറാന്‍ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ താരമാകുന്നത്. പിന്നീട് സിനിമയിലെത്തുകയും നായികയായി മാറുകയുമായിരുന്നു. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായി മാറുന്നത്.
ലൂസിഫറിലെ സാനിയയുടെ പ്രകടനം കയ്യടി നേടിയിരുന്നു. അതേസമയം സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു സാനിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
ഇപ്പോഴിതാ സൗഹൃദങ്ങളെക്കുറിച്ചുള്ള സാനിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് യഥാര്‍ത്ഥ സുഹൃത്തുക്കളില്ലെന്നാണ് സാനിയ പറയുന്നത്.
ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
പൈസയില്ലെങ്കില്‍ ഒന്നുമില്ലെന്ന് ഞാന്‍ വളരെ അടുത്താണ് മനസിലാക്കിയത്. ഞാനൊരു സാധാരണ പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്റെ കൂടെയുള്ള പലരും എന്റെ കൂടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
താനവരെ വിധിക്കുകയല്ലെന്നും പക്ഷെ ചിലപ്പോള്‍ തനിക്ക് ആ വൈബ് കിട്ടാറുണ്ടെന്നും സാനിയ പറയുന്നു. അവര്‍ ഇപ്പോള്‍ തന്റെ കൂടെ നില്‍ക്കുന്നത് തന്റെ കെവശം പണം ഉള്ളതിനാലാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.
അത് വേദനിപ്പിക്കുന്നതാണെന്നും എനിക്ക് യഥാര്‍ത്ഥ സുഹൃത്തുക്കളുണ്ടെന്ന് തോന്നുന്നില്ലെന്നും സാനിയ പറുന്നു. സ്‌കൂള്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുണ്ടായിട്ടില്ലെന്നും തന്റെ സുഹൃത്തുക്കള്‍ എപ്പോഴും മുതിര്‍ന്നവരായിരുന്നുവെന്നും സാനിയ പറയുന്നു.
ജീവിതത്തില്‍ ആരാണ് ശരിയായ വ്യക്തിയെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണെന്നാണ് സാനിയ പറയുന്നത്. ചിലപ്പോള്‍ ഇവരെന്തുകൊണ്ടായിരിക്കും ഇവര്‍ എന്റെ കൂടെയുള്ളതെന്ന് ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.
മറ്റൊരു കാരണവും കൊണ്ട് ഇവര്‍ എന്റെ കൂടെ നില്‍ക്കേണ്ടതില്ല. അങ്ങനെ തോന്നിപ്പിക്കുന്ന സുഹൃത്തുക്കളെ 2022 ന്റെ അവസാനത്തോടെ താന്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയെന്നും സാനിയ പറയുന്നു.
എന്താണോ അവര്‍ ആഗ്രഹിക്കുന്നത് അത് നമ്മള്‍ കട്ട് ചെയ്യുമ്പോഴായിരിക്കും അവര്‍ എന്തുകൊണ്ടാണ് നമ്മളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നതെന്ന് മനസിലാകുമെന്നാണ് സാനിയ പറയുന്നത്. താന്‍ എങ്ങനെയാണ് നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതെന്നും സാനിയ പറയുന്നുണ്ട്.
ഇത് മിക്ക സെലിബ്രിറ്റികളും നേരിടുന്ന പ്രതിസന്ധിയാണെന്നാണ് സാനിയ പറയുന്നത്. ആരാണ് നല്ലത്, ആരാണ് ചീത്തതെന്ന് ഒരിക്കലും അറിയില്ലെന്നാണ് സാനിയ അഭിപ്രായപ്പെടുന്നത്.
താന്‍ എന്ത് ചെയ്താലും നീ ചെയ്തത് ശരിയാണെന്ന് പറയുന്ന സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഉള്ളില്‍ അറിയാം താന്‍ ചെയ്തത് ശരിയല്ല എന്ന്.
അതേസമയം മുഖത്ത് നോക്കി ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നവരുണ്ട്. അവരാണ് നല്ലതെന്നും മറ്റുള്ളവര്‍ ചുമ്മാ സോപ്പിടുന്നതാണെന്നും സാനിയ പറയുന്നു.
തന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് തന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളെന്നും അങ്ങനെ പറയാവുന്നവരായി വിരലിലെണ്ണാന്‍ പറ്റുന്ന അത്ര പേരെ തന്റെ ജീവിതത്തിലുള്ളൂവെന്നും സാനിയ പറയുന്നു. അതിലൊരാള്‍ തന്റെ അമ്മയാണെന്നാണ് സാനിയ പറയുന്നു.
തന്റെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മയാണെന്നാണ് സാനിയ പറയുന്നത്. തന്റെ ഇഷ്ടങ്ങള്‍ക്ക് വീട്ടുകാർ ഒരിക്കലും എതിരു നിന്നിട്ടില്ലെന്നും താരം പറയുന്നു.
മുമ്പ് മകളെ എന്തിനാണ് സിനിമയിലേക്ക് വിടുന്നതെന്നും ഉറപ്പില്ലാത്ത മേഖലയല്ലേ എന്ന് ചോദിച്ച ബന്ധുക്കളോട് അമ്മ പറഞ്ഞതിനെക്കുറിച്ചും സാനിയ പങ്കുവെക്കുന്നുണ്ട്.
നിങ്ങളുടെ മക്കളൊക്കെ എഞ്ചിനീയറും ഡോക്ടറുമൊക്കെയാകും. അവർക്ക് ജീവിതത്തിലിത്തിരി ആശ്വാസം കിട്ടാനായി അവർ സിനിമ കാണാനെത്തുമ്പോള്‍ എന്റെ മകള്‍ അവിടെ കാണുമെന്നായിരുന്നു അന്ന് സാനിയയുടെ അമ്മ കൊടുത്ത മറുപടി.