EntertainmentKeralaNews

മധുവിധു കാലമല്ലേ… മധുരയ്ക്ക് പോയതല്ലെ, സാനിയ ഡാൻസ് ചെയ്ത് തിമിർത്തു, വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുന്നു

കൊച്ചി:അഭിനയത്തിനൊപ്പം യുവനടി സാനിയ അയ്യപ്പന്റെ നൃത്തത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തകർപ്പൻ‌ പ്രകടനവുമായി എത്തിയിരിക്കുകയാണ് നടി. സാനിയയും സുഹൃത്ത് ഷമാസും ചേർന്നുള്ള പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. മധുവിധു കാലമല്ലേ… മധുരയ്ക്ക് പോയതല്ലെ എന്ന ഭാ​ഗമാണ് ഇവർ ഡാൻസിനായി തിരഞ്ഞെടുത്തത്.

തമിഴ് നടൻ മാധവൻ, നടി നവ്യ നായർ തുടങ്ങിയ താരങ്ങളും നിരവധി ആരാധകരുമാണ് സാനിയയ്ക്ക് അഭിനന്ദനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. നൃത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരം സിനിമയിൽ സജീവമായപ്പോഴും ഡാൻസിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. ഡാൻസ് വിഡിയോകൾ ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും പങ്കുവച്ചാണ് സാനിയ പ്രകടനങ്ങൾ ആരാധകരിലേക്കെത്തിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker