കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശുചീകരണ തൊഴിലാളി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശുചീകരണ തൊഴിലാളി മരിച്ചു. വാക്‌സിന്‍ സ്വീകരിച്ച് രണ്ടു മണിക്കൂറുകള്‍ക്കുള്ളിലാണ് മുപ്പതുകാരനായ ശുചീകരണ തൊഴിലാളി മരിച്ചത്. വഡോദരയിലാണ് സംഭവം. മരണം കാരണം വ്യക്തമായിട്ടില്ല.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ഇയാളുടെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാകാം മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു. 2016 ല്‍ മുതല്‍ ഇയാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മരുന്നുകള്‍ ഇദ്ദേഹം കഴിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളിയാണ് മരിച്ച ജിഗ്നേഷ് സോളങ്കി. ഞായറാഴ്ച രാവിലെയാണ് അദേഹം വാക്സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News