24.1 C
Kottayam
Sunday, June 7, 2026

ലൂസിഫറിനേക്കാൾ കഷ്ടപ്പാട് കൃഷ്ണൻ കുട്ടിയിൽ; വെളിപ്പെടുത്തി സാനിയ..!

Must read

കൊച്ചി:മലയാള സിനിമയുടെ പുതു തലമുറയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ അതിൽ സെക്കന്റ് റണ്ണർ അപ് ആയാണ് ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് കയ്യടി നേടിയ ഈ നടി,

അപ്പോത്തിരിക്കിരി, വേദം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷെ സാനിയ എന്ന നടിയെ കേരളം മുഴുവൻ പോപ്പുലർ ആക്കിയത് ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രത്തിലെ നായികാ വേഷമാണ്. ശേഷം പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ച ഈ നടി, സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. സാനിയ ഇയ്യപ്പന്റെ ഗ്ലാമർ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

- Advertisement -

ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടി അഭിനയിച്ച കഥാപാത്രം ഏതാണെന്നു പറയുകയാണ് സാനിയ. ലൂസിഫർ എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടി തന്നു എങ്കിലും, താൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടി അഭിനയിച്ച സിനിമ കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രമാണെന്നും, പക്ഷെ ആ സിനിമ പ്രതീക്ഷിച്ച പോലെ പ്രേക്ഷകരിലേക്ക് എത്തിയില്ല എന്നതിൽ വിഷമം ഉണ്ടെന്നും സാനിയ പറയുന്നു.

- Advertisement -

ഒറ്റിറ്റി റിലീസ് ആയി സീ ഫൈവിൽ എത്തിയ ഈ ചിത്രത്തിൽ ഒട്ടേറെ സംഘട്ടന രംഗങ്ങൾ വരെ ഉണ്ടായിരുന്നു എന്നും, അതിലഭിനയിച്ചപ്പോൾ തനിക്കു പരിക്കുകൾ വരെ പറ്റി എന്നും സാനിയ വെളിപ്പെടുത്തി. സൂരജ് ടോം ഒരുക്കിയ ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു നായക വേഷം ചെയ്തത്.

- Advertisement -

ഗംഭീര പ്രകടനമാണ് ഇതിലെ ബിയാട്രീസ് എന്ന കഥാപാത്രമായി സാനിയ കാഴ്ച വെച്ചത്. വർക് ഔട്ട് വീഡിയോകൾ, ഡാൻസ് വീഡിയോകൾ എന്നിവയൊക്കെ തന്റെ യൂട്യൂബ് ചാനൽ വഴി പങ്കു വെക്കാറുള്ള സാനിയക്ക് യുവാക്കൾക്കിടയിൽ ഒട്ടേറെ ആരാധകരുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week