KeralaNews

കെ.കെ രമയുടെയും ഉമയുടെയും സൗഭാഗ്യം നിന്നെ തേടി വരാതിരിക്കട്ടെ,തറയില്‍ നില്‍ക്ക്!ഹൈബിയുടെ ഭാര്യ അന്നയ്ക്ക് മുന്നറിയിപ്പുമായി സംഗീത ലക്ഷ്മണ

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്.സമൂഹമാധ്യമങ്ങളില്‍ ട്രോളായും വിഡിയോകളുമൊക്കെയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശം പങ്കുവെച്ചു. ഇതിനിടയിലാണ് ഹൈബി ഈഡന്‍ എം.പിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്റെ വീഡിയോ വൈറലായത്.

ഫേസ്ബുക്കിലൂടെ പാട്ടും നൃത്തവും ഒക്കെയായി ആഘോഷമാക്കുന്ന അന്നയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. കണ്ടം റെഡിയല്ലേ….Right Okay ഓടിക്കോ എന്ന ക്യാപ്ഷനോടെയാണ് അന്ന വീഡിയോ പോസ്റ്റ് ചെയ്തത്.


‘കടമ്പ’ എന്ന സിനിമയ്ക്ക് വേണ്ടി തിക്കോടിയന്‍ രചിച്ച് എം.കെ.രാഘവന്‍ സംഗീതം നല്‍കിയ അപ്പോളും പറഞ്ഞില്ലേ എന്ന ഗാനം പാടി, ചുവടുവച്ചാണ് ആന്ന ആഘോഷിച്ചത് ഉമയുടെ വിജയത്തോടൊപ്പം യുഡിഎഫ് ക്യാമ്പും ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ വിഡിയോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയിലെ അഭിഭാഷകയായ സംഗീതാ ലക്ഷ്മണ ഉയര്‍ത്തുന്നത്. വിധവകളായല്‍ മാത്രമെ കോണ്‍ഗ്രസില്‍ മത്സരിയ്ക്കാന്‍ അവസരം ലഭിയ്ക്കുവെന്ന് സംഗീത ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു വെയ്ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ

ഹെബി ജീവനോടെ ഉള്ളപ്പോള്‍ അന്നയ്ക്ക് ഇത്രയൊക്കെ തന്നെ സാധിക്കൂ.
കുഴലൂത്ത്, കയ്യാള് പണി, ഐറ്റം ഡാന്‍സ് ഇത്യാദി.
കേരള നിയമസഭയില്‍ യു.ഡി. എഫ് ന് എണ്ണം പറയാന്‍ രണ്ട് വനിതകള്‍ ഉണ്ടാവുക രണ്ടും വിധവകളാണ്. കെട്ടിയോന്‍ മരിച്ചു കിട്ടണം അന്ന, ഒരു കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകയ്ക്ക് വിജയസാധ്യതയുള്ള സീറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെങ്കില്‍. പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിക്കണമെങ്കില്‍. ഈ പതിറ്റാണ്ട് അതാണ് നമുക്ക് കാണിച്ചു തന്നത്.
രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി കൊണ്ട് നേതാക്കാന്മാരുടെ വിധവകള്‍ക്ക് പാര്‍ട്ടി കൊടുക്കുന്ന എല്ലിന്‍ കഷ്ണം പൊക്കി പിടിച്ച് തിമര്‍ക്കാതെ, അന്ന!.

നിന്നെയൊക്കെ പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ജനങ്ങളിലേക്ക് ഇറങ്ങുക, ബാക്കി ജീവിതം മുഴുവന്‍ ഫൈഫ് സ്റ്റാര്‍, ഹൈക്ലാസ് എന്നതല്ല ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ജീവിതവും ജീവിതശൈലിയും. സ്വന്തം വീട്ടിലെയും മക്കളുടെയും കാര്യങ്ങള്‍ മാറ്റി വെച്ച് കൊണ്ട്, ജീവിതചിലവുകള്‍ കൂട്ടുമുട്ടിക്കാന്‍ നിവര്‍ത്തിയില്ലാതെയുമൊക്കെ പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് തുപ്പിയ ശേഷം ചാണകം ചവിട്ടിയ ഷൂസ് കൊണ്ട് അവരുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ടാണ് അന്ന നീ ഈ തുള്ളുന്നത്! ഹോ ! Too bad, very bad. Too brutal, very brutal.
അന്ന പെണ്ണേ നെഗളിക്കാതെ, കെ.കെ രമയുടെയും ഉമയുടെയും സൗഭാഗ്യം നിന്നെ തേടി വരാതിരിക്കട്ടെ. തറയില്‍ നില്‍ക്ക്!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker