24.6 C
Kottayam
Monday, June 8, 2026

വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയതും അതിലേറെ വേദനപ്പിച്ചതും വേദിയില്‍ അപര്‍ണ്ണയുടെ ഇരുവശത്തുമായി ഇരുന്ന വിനീത് ശ്രീനിവാസന്റെയും ബിജിബാലിന്റെയും പ്രതികരണമാണ്; കുറിപ്പുമായി സംഗീത ലക്ഷ്മണ

Must read

കൊച്ചി:കഴിഞ്ഞ ദിവസമായിരുന്നു പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്ക് എറണാകുളം ലോ കോളേജില്‍ പരിപാടിയ്‌ക്കെത്തിയ അപര്‍ണ ബാലമുരളിയെ വിദ്യാര്‍ത്ഥിച്ച് കടന്നു പിടിച്ചത്. ആരാധകരനാണെന്നും പൂവ് നല്‍കാനുമാണ് എന്ന രീതിയിലായിരുന്നു ഇയാള്‍ വേദിയിലേയ്ക്ക് കയറി വന്നത്. പിന്നാലെ ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ അപര്‍ണയുടെ കൈയ്യില്‍ പിടിച്ച് വലിക്കുകയും തോളില്‍ കയ്യിടുകയുമായിരുന്നു.

എന്നാല്‍ കുതറി മാറിയ അപര്‍ണ തന്റെ നീരസം അപ്പോള്‍ തന്നെ വേദിയില്‍ വെച്ച് പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്. പിന്നാലെ കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിയോട് വിശദീകരണം തേടുകയും പിന്നാലെ ഒരാഴ്ചത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

- Advertisement -

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണ. സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് എത്താറുള്ള സംഗീതയുടെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;

- Advertisement -

സ്വന്തം ഇഷ്ടത്താൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു എന്നത് കൊണ്ട് അനുവാദമില്ലാതെ നിങ്ങൾക്ക് ഒരു സ്ത്രീയുടെ ശരീരത്തിൽ തൊടാമെന്നും തോളിൽ കൈയിടാമെന്നും അവളെ കയറിപ്പിടിക്കാമെന്നും പിടിച്ചുവലിക്കാമെന്നും അവളോടൊപ്പം ഫോട്ടോ എടുപ്പിക്കാമെന്നും കരുതുന്നത് ആഭാസത്തരമാണ്, ശിക്ഷാർഹമാണ്.

- Advertisement -

അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാർത്ഥിയെ ഒരാഴ്ച്ചകാലം മാത്രമാണെങ്കിലും കോളേജിൽ നിന്ന് സസ്പെന്റ് ചെയ്ത നടപടി മാതൃകാപരം, സ്വാഗതാർഹം. എന്നാൽ, സംഭവത്തിന്റെ വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയതും അതിലേറെ വേദനപ്പിച്ചതും വേദിയിൽ അപർണ്ണയുടെ ഇരുവശത്തുമായി ഇരുന്ന വിനീത് ശ്രീനിവാസന്റെയും ബിജിബാലിന്റെയും പ്രതീകരണമാണ്.

എന്തിന്റെ പേരിലായാലും ഒരുത്തൻ വേദിയിലേക്ക് കയറി വന്ന് സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ പുരുഷന്മാരായ അവന്മാരുടെ ഭാവം കണ്ടില്ലേ? “ഞങ്ങളീ സദ്യക്ക് വന്നതല്ല, ഞങ്ങൾക്ക് ഈ പന്തീല് ഊണും വേണ്ട” എന്ന മട്ടിലാണ് വിനീത് ശ്രീനിവാസന്റെ ഭാവം. കാഴ്ച ആസ്വദിക്കുന്ന ബിജി ബാൽ നമ്മെ സിനിമയിലൊക്കെ ബാറിൽ കാബറെ കാണാനിരിക്കുന്നവനെ ഓർമ്മിപ്പിക്കും. അക്രമി രണ്ടാം വട്ടം കയറി വന്ന് സ്വന്തം കൈയ്യിൽ പിടിക്കാനൊരുങ്ങിയപ്പോൾ മാത്രമാണ് വിനീത് എന്ന ബഹുമുഖസിനിമാപ്രതിഭ ഒന്നനങ്ങിയത്. ശരിയല്ലേ?

Beatles പാടിയത് പോലെ I don’t want to spoil the party so I will go, I would hate my disappointment to show, There is nothing for me here so I will disappear’ എന്ന മട്ടിലുള്ള രണ്ടിന്റെയും ഇരിപ്പാണ് എന്നെ ഇപ്പോഴും haunt ചെയ്യുന്നത്. സഹപ്രവർത്തക അവൾക്ക് നേരെ വന്ന കടന്നാക്രമണത്തെ ചെറുക്കാൻ പെടാപാട് പെടുന്ന കാഴ്ച കൺമുന്നിൽ അരങ്ങേറുമ്പോഴും സിനിമയുടെ പ്രമോഷൻ എന്നതിനാണ് പ്രാധാന്യം.

കെട്ടിയൊരുങ്ങി വന്ന് ബാഡ്ജ് കുത്തി വേദിയിൽ തന്നെയുണ്ടായിരുന്ന കോളേജിലെ ഫാക്കൽറ്റി എന്ന് തോന്നിപ്പിക്കുന്ന സ്ത്രീകളും അനങ്ങിയില്ല. എല്ലാവരും കാഴ്ച ആസ്വദിച്ചിരിപ്പാണ്. എന്തൊരു നാടാണിത്? വിനീത് ശ്രീനിവാസന്റെയോ ബിജി ബാലിന്റെയോ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ വേദിയിലേക്ക് കയറി വന്നവനോട് എങ്ങനെ പെരുമാറുമായിരുന്നു എന്നത് ഇവിടെ പ്രസക്തമല്ല. അപർണ്ണയുടെ സ്ഥാനത്ത് ഞാനല്ല എന്നത് പ്രസ്തമാണ് താനും. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ എനിക്ക് ചില സംശയങ്ങൾ ഉള്ളത്.

അവ ഇങ്ങനെ;

1. അപർണയോ അവൾക്ക് വേണ്ടി മറ്റാരെങ്കിലുമോ പേരിന് വേണ്ടിയെങ്കിലും രേഖാമൂലം ഒരു പരാതി കോളേജ് പ്രിൻസിപ്പലിനോ പോലീസിലോ മറ്റെവിടെയെങ്കിലുമോ നൽകിയിട്ടുണ്ടോ? If not for punitive action, for some curative measures in future atleast?

2. ഒരു ലോ കോളേജാണ് സംഭവസ്ഥലം എന്നത് ഓർക്കണം. നിയമം പഠിക്കുന്നവൻ. നിയമം പഠിപ്പിക്കുന്നവരും നിയമം പഠിക്കുന്നവരും നിറഞ്ഞ ഒരു സദസ്സ്. കുറഞ്ഞ പക്ഷം സംഭവം കഴിഞ്ഞ ഏറ്റവും ഉടനെ തന്നെ ആ ആക്രമിയെ ഒരു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കാൻ വേണ്ടുന്നത് ചെയ്യാൻ എന്തേ അവിടെയുണ്ടായിരുന്ന ആർക്കും തോന്നാതിരുന്നത്? ന്യൂജെൻ പുരുഷന്മാർ സ്വബോധത്തോടെ ഇങ്ങനെ പെരുമാറുമോ? അല്ലെങ്കിൽ, ആ ആക്രമി മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലാവണം അന്നേ ദിവസം കോളേജിൽ എത്തിയത്. സാധ്യത അതാണ്.

3. ഡബ്ല്യൂ സീ സീ വേർ ആർ യൂ, അപർണ ബാലമുരളി വിഷയത്തിൽ നിങ്ങൾക്ക് എന്തേലും പറയാനുണ്ടോ ഇല്ലേ? സിനിമാ മേഖലയിൽ നിന്നുള്ള സെലിബ്രിറ്റി വനിതാ പ്രവർത്തകർ അവർ അഭിനയിച്ച സിനിമകളുടെ പ്രമോഷണൽ പരിപാടികളുടെ ഭാഗമായി ഇതുപോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുംബോൾ അവർക്ക് ലഭിക്കേണ്ടുന്ന മിനിമം സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ആരാണ് എന്ന കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായമുണ്ടോ? അവരുടെ സുരക്ഷാ ചുമതല ആർക്കാണ്? Tell me, bitches!

4. നിയമം പഠിച്ച് പാസായി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാൻ സാധ്യതയുള്ള ഒരുവൻ ഒരു സിനിമാനടിയോട് അവൾക്ക് അസഹനീയമാം വിധം ഒരു പൊതുവേദിയിൽ വെച്ച് ഇത്തരത്തിൽ പെരുമാറുമെങ്കിൽ ഇടവഴിയിലും ഇരുട്ടിലുമൊക്കെ സുന്ദരിയും മിടുക്കിയുമായ ഒരു പെൺകുട്ടിയെ കിട്ടിയാൽ എന്ത് ചെയ്യുമെന്ന് വ്യാകുലപ്പെടാൻ ഇവിടെ സ്ത്രി സംരക്ഷണ/സ്ത്രിസുരക്ഷാ അപ്പോസ്തലമാരുടെ കൂട്ടായ്മ ഒരെണ്ണം പോലും ഇല്ലെന്നോ? എവിടെ നമ്മുടെ സഖാത്തി വക്കീലത്തികളുടെ സംഘടന? Why won’t you useless bitches, try and do something on this issue If not for punitive action, for some curative measures in future atleast?

സംഗീതയുടെ സംശയവചനങ്ങൾ 48:31

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week