24.7 C
Kottayam
Monday, June 8, 2026

ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ആയിരിക്കും ഫോണ്‍ എടുക്കുക.. അവരെ ജയിലില്‍ ഇട്ടത് പോലെയായിരുന്നു മഞ്ജുവിന്റെ തറവാട്ട് ഗുണമാണ് അവരിപ്പോഴും നിശബ്ദയായിരിക്കുന്നതിന് പിന്നില്‍; ലിബർട്ടി ബഷീർ

Must read

കൊച്ചി:മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ ശേഷിക്കവെയായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സിനിമാലോകത്തുള്ളവരില്‍ പലര്‍ക്കും ഈ വിവാഹത്തെക്കുറിച്ച് അറിയാമായിരുന്നു. സംവിധായകരും താരങ്ങളുമെല്ലാമായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്.
ഇതിനിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായത് ഒഴികെ ബാക്കി കാര്യങ്ങളൊക്കെ മഞ്ജുവിന് നേരത്തെ അറിയാമായിരുന്നുവെന്ന് പറയുകയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. സിനിമാ സെറ്റുകളിലും മറ്റും കാവ്യയും ദിലീപും തമ്മിലുണ്ടായ അടുപ്പത്തെ കുറിച്ചും തനിക്ക് നേരിട്ട് അറിയാവുന്ന സംഭവത്തെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബഷീര്‍ തുറന്ന് സംസാരിച്ചത്.

- Advertisement -

അവരുടേത് ലവ് മ്യാരേജ് ആയിരുന്നെങ്കിലും കല്യാണം കഴിഞ്ഞ് ചെന്നതിന് ശേഷം മഞ്ജു വാര്യര്‍ക്ക് ആ വീട്ടില്‍ ഒരു സ്വതന്ത്ര്യവും ഉണ്ടായിരുന്നില്ല. മഞ്ജു പലപ്പോഴും ആ വീട്ടില്‍ ശ്വാസംമുട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൈസ കൊടുക്കാനും മറ്റുമായി ഞാന്‍ സ്ഥിരമായി ദിലീപിന്റെ വീട്ടില്‍ പോകുമായിരുന്നു. മഞ്ജുവിനെ ഫോണില്‍ കിട്ടണമെങ്കില്‍ തന്നെ വിളിച്ച്, ആരാ, എന്താ എന്നൊക്കെ പറഞ്ഞതിന് ശേഷമേ പറ്റുകയുണ്ടായിരുന്നുള്ളു. ഞാന്‍ വിളിച്ചാല്‍ പോലും നേരിട്ട് മഞ്ജുവിനെ കിട്ടാറില്ല.

- Advertisement -

ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ഓക്കെയാവും ഫോണ്‍ എടുക്കുക. ആരാണെന്ന് വ്യക്തമായതിന് ശേഷമേ മഞ്ജുവിന് കൊടുക്കുകയുള്ളു. ശരിക്കും അവരെ ജയിലില്‍ ഇട്ടത് പോലെയായിരുന്നു. മഞ്ജുവിന്റെ തറവാട്ട് ഗുണമാണ് അവരിപ്പോഴും നിശബ്ദയായിരിക്കുന്നതിന് പിന്നില്‍.

- Advertisement -

അവര്‍ കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125-ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്. എറണാകുളത്ത് വച്ചാണ് പരിപാടി നടക്കുന്നത്. എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി പന്ത്രണ്ട്, ഒരു മണിയായി.

അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോള്‍ മഞ്ജു വാര്യര്‍ മകള്‍ മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമേയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോള്‍ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെ എന്ന് നോക്കി പോയപ്പോള്‍ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമില്‍ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അന്ന് ഞാന്‍ ദിലീപിനെ തെറി പറഞ്ഞു.

നിനക്ക് സംസാരിക്കണമെങ്കില്‍ സംസാരിച്ചോ, ആ പെണ്ണിനെയും കൊച്ചിനെയും വീട്ടില്‍ കൊണ്ട് പോയി വിട്ടിട്ട് പോരെ എന്ന് ചോദിച്ചു. അന്ന് എന്റെ കാറിലാണ് മഞ്ജുവിനെ ദിലീപും ചേര്‍ന്ന് കൊണ്ട് വിടുന്നതെന്ന് ബഷീര്‍ പറയുന്നു. മീശമാധവന്റെ സമയത്ത് കുഞ്ഞിന് മൂന്നാല് മാസം പ്രായമേയുള്ളു. ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന് അന്നേ മഞ്ജുവിന് അറിയാം. ഇന്ന് ജനങ്ങള്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. ദിലീപിന്റെ സുഹൃത്തുക്കള്‍ക്ക് കാര്യങ്ങളൊക്കെ അറിയാം. കാവ്യ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനില്‍ ആണെങ്കില്‍ പോലും അവര്‍ അവിടെ വന്ന് താമസിച്ചിട്ടുണ്ട്.

അമേരിക്കയില്‍ പോയ സമയത്തല്ല. ബന്ധം നേരത്തെ ഉണ്ട്. മഞ്ജു ഇതൊക്കെ അറിയുന്നുണ്ടെന്ന് ദിലീപ് അറിഞ്ഞിട്ടില്ല. ആക്രമണത്തിന് ഇരയായ നടി പറഞ്ഞിട്ടാണ് മഞ്ജു അറിഞ്ഞതെന്നാണ് ദിലീപ് കരുതിയത്. അങ്ങനൊരു തെറ്റിദ്ധാരണ വന്നതാണ്. കാവ്യയുടെ ആദ്യ വിവാഹം നടന്നതോടെ മഞ്ജു രക്ഷപ്പെട്ടെന്ന് കരുതി. എന്നാല്‍ ഒരു മാസം കഴിഞ്ഞതോടെ വീണ്ടും തുടങ്ങിയെന്നും ബഷീര്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

Popular this week