‘അപ്പോള്‍ നമ്മള്‍ ആണാണോ പെണ്ണാണോ എന്ന് നോക്കിയിട്ട് കാര്യമില്ല’; സാന്ദ്ര തോമസ് പറയുന്നു

പരാതിയുമായി പോവുമ്പോള്‍ സ്ത്രീയായത് കൊണ്ട് സംഭവിച്ചുവെന്ന് ാെരിക്കലും പറയില്ലെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ആണുങ്ങള്‍ ഡീല്‍ ചെയ്യുന്ന രീതിയില്‍ തന്നെ എനിക്ക് ഡീല്‍ ചെയ്യണം. അതാണ് സ്ത്രീയായത് കൊണ്ട് സംഭവിച്ചുവെന്ന് പരാതി നല്‍കാത്തതെന്ന് സാന്ദ്ര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്ത്രീകളുമായി ഇടപ്പെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നടന്‍ മണിയന്‍പിള്ള രാജു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു. കഥ കേട്ട് കൊള്ളൂലെന്ന് പറഞ്ഞാല്‍ പൊലീസ് സ്റ്റേഷനില്‍ പോയി കേറി പിടിച്ചുവെന്ന് പറഞ്ഞാല്‍ മാനവും നാണവും ജീവിതവും പോവുമെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ഇക്കാര്യം ശരിയാണെന്ന് സാന്ദ്രയും മറുപടി നല്‍കി.

‘ഇന്നത്തെ കാലത്ത് സ്ത്രീകളുമായി ഡീല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കഥ പറയാന്‍ ഒരു പെണ്‍കുട്ടി വരാമെന്ന് പറയുമ്പോള്‍ റിസപ്ഷനില്‍ ഇരിക്കാന്‍ പറയും. റൂമില്‍ വന്ന് കഥ കേട്ട് കൊള്ളൂലെന്ന് പറഞ്ഞാല്‍ പൊലീസ് സ്റ്റേഷനില്‍ പോയിട്ട് ഞാന്‍ കേറി പിടിച്ചുവെന്ന് പറഞ്ഞാല്‍ മാനവും നാണവും ജീവിതവും പോവും. ഇങ്ങനെ ആയിരം കാര്യങ്ങളില്‍ കെയര്‍ഫുളായിരിക്കണം’, മണിയന്‍പിള്ള രാജു പറഞ്ഞു.

‘ഒരു പ്രാവശ്യം സെറ്റിലേക്ക് കാരവന്‍ എടുത്തുകൊണ്ടുവരാന്‍ ആളില്ല, ഞാനാണ് പോയി എടുത്തുകൊണ്ടുവന്നത്. അപ്പോള്‍ നമ്മള്‍ ആണാണോ പെണ്ണാണോ എന്ന് നോക്കിയിട്ട് കാര്യമില്ല. അസോസിയേഷനില്‍ ഞാന്‍ ഒരു പ്രശ്നവുമായി പോകുമ്പോള്‍ സ്ത്രീയായത് കൊണ്ട് ഇത് സംഭവിച്ചു എന്ന് പറഞ്ഞു ഒരിക്കലും പോവില്ല’ സാന്ദ്ര വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News