ഇടുക്കിയില്‍ പീഡനത്തിനിരയായ 19കാരി അവശ നിലയില്‍ ആശുപത്രിയില്‍

തൊടുപുഴ: മണക്കാട് പഞ്ചായത്തില്‍ പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി അവശനിലയില്‍ ആശുപത്രിയില്‍. ക്രൂര പീഡനത്തിനിരയായിട്ടാണ് ഇവര്‍ അവശ നിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍കെവി എസ്റ്റേറ്റ് സ്വദേശി ഗണേശനെ (48) തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രിയില്‍ യുവതിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ ഫോണ്‍ നന്പര്‍ ലഭിച്ചു. ഇതിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഗണേശന്റെ വീട്ടില്‍ നിന്നും അവശനിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.

മേസ്തിരിപ്പണി ചെയ്യുന്ന ഗണേശന്‍ ഏതാനും നാളുകളായി മണക്കാട് വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇതിനിടെ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. ഏതാനും ദിവസം മുന്പ് യുവതിയെ പ്രലോഭിപ്പിച്ചു വാഹനത്തില്‍ കയറ്റി മൂന്നാറിനു പോയി വൈകുന്നേരം മടങ്ങിയെത്തിയിരുന്നു. ഇതിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച താമസ സ്ഥലത്തേക്ക് എത്തണമെന്നു പ്രതി ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി എത്തിയില്ല. ഇതോടെ മൂന്നാര്‍ യാത്രയുടെ വിവരങ്ങള്‍ വീട്ടിലറിയിക്കുമെന്നു പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

ഇതില്‍ ഭയന്ന യുവതി രാത്രിയില്‍ പ്രതിയുടെ താമസ സ്ഥലത്തെത്തി. തുടര്‍ന്നാണ് ഇയാള്‍ ഇവരെ പീഡിപ്പിച്ചത്. പോലീസ് എത്തിയപ്പോള്‍ കുളിമുറിയില്‍ അവശ നിലയിലായിരുന്നു യുവതി. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ പീഡനം നടന്നതായി തെളിഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗണേശനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News