24.4 C
Kottayam
Thursday, October 24, 2024

ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി അധിക്ഷേപിച്ചു ; മാനസികമായി ആകെ തകർന്നു ; പ്രതികാര നടപടികൾ ഉണ്ടാകുമോ എന്ന് ഭയക്കുന്നു;പരാതിയുമായി സാന്ദ്ര തോമസ്

Must read

കൊച്ചി:പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തുമായി നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയഷൻ സ്ത്രീ സൗഹൃദമല്ലെന്നും ഭാരവാഹികളിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും കത്തിൽ പറയുന്നു.

സിനിമയുമായി ബന്ധപ്പെട്ട് പരാതി പരിഹരിക്കാനാണ് തന്നെ വിളിച്ചു വരുത്തിയത്. എന്നാൽ അവിടെ ചെന്നപ്പോൾ തന്നെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് കത്തിൽ സാന്ദ്രാ തോമസ് ആരോപിക്കുന്നത്.

മ്‌ളേച്ചമായ അനുഭവത്തെത്തുടർന്ന് മാനസികമായി ആകെ തകർന്ന എനിക്ക് ദിവസങ്ങളോളം ഉറക്കമില്ലായിരുന്നു. ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും ?. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അസോസിയേഷൻ കയ്യും കെട്ടി നോക്കി നിൽക്കുകയാണ്.. നിയമനടപടികൾ ആരംഭിച്ച ഘട്ടത്തിൽ പ്രതികാരം നടപടികൾ ഉണ്ടാകുമോ എന്ന് ഭയക്കുന്നു. ഭരണ സമിതി പിരിച്ചുവിട്ട് വനിതകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം . സിനിമാ സംഘടനകളുടെ നേതൃത്വത്തിൽ 50 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തണമെന്നും സാന്ദ്ര കത്തിൽ ആവശ്യപ്പെട്ടു.

സാന്ദ്രാ തോമസിൻറെ കത്തിന്റെ പൂർണരൂപം :

താങ്കൾ അയച്ച വിശദീകരണ നോട്ടീസ് ലഭിച്ചു. തികച്ചും പ്രതിഷേധാർഹവും ഒരു സംഘടന എന്ന നിലയിൽതികച്ചും പ്രതിഷേധാർഹവും ഒരു സംഘടന എന്ന നിലയിൽ തികച്ചും അപക്വമായ ഒരു വിശദീകരണ നോട്ടീസാണ് ഇത്. ഒരു സംഘടന അയയ്ക്കുന്ന കത്തിൽ അവാസ്തവമായ കാര്യങ്ങൾ എഴുതി ചേർക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. വെളിപ്പെടുത്തലുകളാലും പൊലീസ് ക്രിമിനൽ കേസുകളാലും മലയാള സിനിമാലോകം ഹേമ കമ്മിറ്റി റിപ്പോർട്ടാനന്തരം ചർച്ച ചെയ്യുന്ന ഈ വേളയിൽ ഞങ്ങൾ ഈ നാട്ടുകാരെ അല്ല എന്ന മട്ടിൽ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് സിനിമ മേഖലയിലെ പ്രബല സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇങ്ങനെയൊരു വിശദീകരണം നൽകേണ്ടി വരുന്നതുതന്നെ സിനിമ മേഖലയിലെ ഒരു പ്രൊഡ്യൂസർ ആയിട്ടുപോലും ഒരു വനിത എന്ന നിലയിൽ ഗതികേടാണ് .

അപ്പോൾ ഇത്രകണ്ട് സ്ത്രീ സൗഹൃദമല്ല ഈ മേഖല എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെ കത്തിലൂടെ സമർത്ഥിക്കുകയാണ്. അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്ന് മ്‌ളേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട്. അതുമാത്രമല്ല ഈ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിവാക്കുന്നത് കൂടിയാണ് വിശദീകരണം ചോദിച്ചുള്ള ഈ കത്ത്. ഒരു പ്രൊഡ്യൂസർ പണം മുടക്കി റിസ്‌ക് എടുത്ത് നിർമിക്കുന്ന ചിത്രം വിതരണം ചെയ്യേണ്ടത് ഫിയോക്ക് ആണെന്ന് നിഷ്‌കർഷിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ .

25/06/2024 പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിൽവച്ച് എനിക്കുണ്ടായ മ്‌ളേച്ചമായ അനുഭവത്തെത്തുടർന്ന് മാനസികമായി ആകെ തകർന്ന എനിക്ക് ദിവസങ്ങളോളം ഉറക്കമില്ലായിരുന്നു .മാനസികാഘാതത്തിൽ നിന്ന് ഇപ്പോഴും പൂർണമായി മോചിതയായിട്ടില്ല.പാനിക് അറ്റാക്ക് ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു എന്നുള്ളത് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സിൽ ചിലർക്കെങ്കിലും അറിവുള്ളതാണ്.പിറ്റേദിവസം തന്നെ എനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഉണ്ടായിട്ടില്ല. എനിക്കിന്നും ഉത്തരം കിട്ടാതെ മൂന്ന് ചോദ്യങ്ങൾ അവശേഷിക്കുന്നു:

1.ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിർമാതാക്കളുടെ സംഘടനയെ താറടിച്ചു കാണിക്കാൻ ശ്രമിച്ചു എന്ന് ആരോപിക്കുന്ന അസോസിയേഷൻ ഒന്നര ലക്ഷം രൂപ മെമ്പർഷിപ്പ് ഫീസ് നൽകി മെമ്പർഷിപ്പ് ലഭിച്ച എനിക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാതിരുന്നത് എന്തുകൊണ്ട്? ചർച്ചയ്ക്ക് എന്നുപറഞ്ഞ് വിളിച്ചുവരുത്തി എന്റെ ബ്രായുടെ കളർ ചർച്ച ചെയ്ത പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ ഉള്ളവർക്കെതിരെ എന്താണ് നടപടി സ്വീകരിക്കാത്തത്?

2.എന്റെ പ്രശ്‌നം പരിഹരിക്കാനായി എന്റെ സംഘടനയായ നിർമാതാക്കളുടെ സംഘടനയെ സമീപിച്ച എന്നെ മറ്റൊരു സംഘടനയായ ഫിയോക്കിലേയ്ക്ക് സെക്രട്ടറിതന്നെ പറഞ്ഞു വിട്ടതെന്തിന് ?

3 .ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഞാൻ അസോസിയേഷനിൽ സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നൽകിയ കത്തിലെ നിർദേശങ്ങൾ മോഷ്ടിച്ച് പത്രക്കുറിപ്പ് ഇറക്കിയതിന്റെ മാനദണ്ഡം എന്ത്? പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത, സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ട പ്രഡിഡന്റും സെക്രട്ടറിയും രാജിവച്ചുകൊണ്ട് വനിതകളെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചാറ്റ്ബോട്ടിനോട് കടുത്തപ്രണയവും സെക്സ്ചാറ്റും,14-കാരൻ സ്വയംവെടിവെച്ച് ജീവനൊടുക്കി; കേസ് നൽകി അമ്മ

വാഷിങ്ടണ്‍: മകന്റെ മരണവുമായി ബന്ധപ്പെട്ട് ചാറ്റ്‌ബോട്ട് സ്റ്റാര്‍ട്ടപ്പായ ക്യാരക്ടര്‍ എ.ഐക്കെതിരേ നിയമനടപടിയുമായി ഫ്‌ളോറിഡ സ്വദേശിനി. 14-കാരനായ മകന്‍ ആത്മഹത്യ ചെയ്തതിനുകാരണം ചാറ്റബോട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേഗന്‍ ഗാര്‍ഷ്യ എന്ന സ്ത്രീ കേസ് നല്‍കിയത്. കമ്പനിയുടെ ചാറ്റ്‌ബോട്ടുമായി...

സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം; കശ്മീരിൽ 5 സൈനികർക്ക് ഗുരുതര പരിക്ക്, നാട്ടുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. ഗുൽമാർഗിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. ചുമട്ടുതൊഴിലാളി ആയിരുന്ന ആളാണ്‌ മരണപ്പെട്ടത്. 18 രാഷ്ട്രീയ റൈഫിൾസിന്റേതായിരുന്നു (ആർആർ) വാഹനം.പുൽവാമയിൽ...

ദിവ്യക്കെതിരെ പാർട്ടി നടപടിക്ക് സാധ്യത; സംഘടനാപരമായി ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും...

ദീപാവലിക്ക് 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

ന്യൂഡല്‍ഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി  7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.  ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി...

മലപ്പുറത്ത് അമിത വേ​ഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി ബസിലേയ്ക്ക് പാഞ്ഞുകയറി; വിദ്യാർത്ഥി മരിച്ചു

മലപ്പുറം: രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായില്‍ ലബീബ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...

Popular this week