ഹലാല്‍ ഭക്ഷണം: ബി.ജെ.പിയെ വെട്ടിലാക്കി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വക്താവ് സന്ദീപ് വാര്യര്‍. ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന് സന്ദീപ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി സംസ്ഥാന വക്താവിന്റെ അഭിപ്രായപ്രകടനം. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്. ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസിന്റെ പ്രയത്നമാകാം. ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരുണ്ടാവുമെന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു.

വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന ബിജെപി ഭാരവാഹി യോഗത്തിലെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ് സന്ദീപിന്റെ അഭിപ്രായ പ്രകടനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News