25.6 C
Kottayam
Thursday, June 4, 2026

‘സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പലതവണ പോയിട്ടുണ്ട്, അവരുടെ ഹാർഡ് ഡിസ്‌കിൽ കടകംപള്ളി സുരേന്ദ്രന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്’- ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ

Must read

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പലതവണ പോയിട്ടുണ്ടെന്ന ആരോപണവുമായാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്.

‘ സ്വപ്‌നയുടെ വീട്ടില്‍ കടകംപള്ളി നിരവധി തവണപോയിട്ടുണ്ട്. ഇല്ലെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കട്ടെ. സ്വപ്ന സുരേഷില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്. സ്വപ്ന സുരേഷ്-കടകംപള്ളി സുരേന്ദ്രന്‍ ബന്ധത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്നും’ സന്ദീപ് വാര്യര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരേയും സന്ദീപ് വാര്യര്‍ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കടകംപള്ളിക്കെതിരേയും പ്രസ്താവന നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ളാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്ന് സന്ദീപ് വാര്യര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം സിപിഎമ്മിന്റെ എടിഎമ്മാണ് ജലീല്‍ എന്നും അദ്ദേഹം പറഞ്ഞു. ജലീല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള പ്രമുഖ ജ്വല്ലറിയില്‍ സന്ദര്‍ശനം നടത്തിയത് എന്തിനാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളെയും സ്വപ്ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ സമരങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതയാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തെ അമ്മമാര്‍ക്ക് നാമം ജപിക്കാനുമാറിയാം ബാരിക്കേഡ് കടക്കാനുമറിയാം.

- Advertisement -

പാലാരിവട്ടം പാലം അഴിമതിയില്‍ ഒരു നേതാവും ജയിലില്‍ പോയില്ല. സ്വര്‍ണക്കടത്ത് അട്ടിമറിക്കാന്‍ യുഡിഎഫ് കൂട്ട് നില്‍ക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ഇപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരു പോലെ പറയാന്‍ കാരണം ജനവികാരം ബിജെപിക്കൊപ്പം നില്‍ക്കുന്നതിനാലാണ്. ഇതില്‍ ഭയന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week