മഞ്ജു വാര്യരുടെ പരാതിയിലെ പ്രതി താനോ?പോലീസ് വ്യക്തമാക്കണം: സംവിധായകൻ സനൽകുമാർ ശശിധരൻ

കൊച്ചി: നടി മഞ്ജു വാര്യര്‍ തനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയതായി അറിയില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർക്കെതിരേയാണ് മഞ്ജു പരാതിനല്‍കിയതെന്ന് പോലീസ് വ്യക്തമാക്കിയില്ലെങ്കില്‍ അത് തന്റെ അഭിമാനത്തെ ബാധിക്കും. മഞ്ജു അങ്ങനെ ഒരു പരാതി നല്‍കിട്ടുണ്ടെങ്കില്‍ കേസെടുക്കണം. എനിക്കെതിരേ ആണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യണം, സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സ്‌റ്റേറ്റ് എനിക്ക് സംരക്ഷണം നല്‍കുന്നില്ല. രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്. മാഫിയയ്ക്ക് അനുസരിച്ചാണ് ഇവിടെ പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും സനല്‍കുമാർ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് നടി മഞ്ജു വാരിയർ പോലീസില്‍ പരാതി നല്‍കിയതായി വാർത്തകള്‍ പുറത്തുവന്നിരുന്നു. കുറച്ച് കാലങ്ങളായി തനിക്കെതിരേ മോശം പ്രചരണങ്ങള്‍ നടത്തുകയാണെന്ന് കാട്ടിയാണ് മഞ്ജിവിന്‍റെ പരാതി. ഭീഷണിപ്പെടുത്തല്‍, ഐടി വകുപ്പുകള്‍ ചേര്‍ത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നല്‍കിയത്.

മഞ്ജുവിന്‍റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സമ്മതിച്ചെങ്കിലും ആർക്കെതിരേയാണ് പരാതിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സനല്‍കുമാർ ശശിധരന്‍റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News