24.9 C
Kottayam
Friday, June 5, 2026

പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ: പോലീസുകാരനെതിരേ അന്വേഷണം

Must read

തിരുവനന്തപുരം: മൈലക്കരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ അയല്‍ക്കാരനായ പോലീസുകാരനെതിരേ അന്വേഷണം. മൈലക്കര ഷര്‍ലക്ക്‌കോഡ് വീട്ടില്‍ ബഷീര്‍, ഷീല ദമ്പതികളുടെ മകള്‍ തസ്ലീമ(18)യുടെ ആത്മഹത്യയിലാണ് പോലീസുകാരന്‍ അഖിലി(32)നെതിരേ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് തസ്ലീമയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് ഉദ്യോഗസ്ഥനായ അഖില്‍ തസ്ലീമയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തസ്സീമയുടെ കുടുംബം പറയുന്നു. എന്നാല്‍ വിദ്യാര്‍ഥിനി എന്ന നിലയില്‍ പിന്നീട് തീരുമാനിക്കാം എന്ന നിലപാടായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. പക്ഷെ അഖിലും പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നതോടെ വിവാഹം കഴിച്ച് കൊടുക്കാം എന്ന് കുടുംബവും പറഞ്ഞിരുന്നു. പക്ഷെ, ഇവരുടെ ബന്ധത്തില്‍ അഖിലിന്റെ കുടുംബത്തിന് താല്‍പര്യവുമുണ്ടായിരുന്നില്ല.

ഇതിനിടെ അഖില്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തസ്ലീമയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്‍മാറുകയു ചെയ്തു. മാത്രമല്ല തസ്ലീമയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തതായി കുടുംബം പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

അഖിലുമായുള്ള വിവാഹം നടത്തണമെങ്കില്‍ പത്ത് ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവും അഖിലിന്റെ കുടുംബം ആവശ്യപ്പെട്ടതായും തസ്ലീമയുടെ കുടുംബം പറയുന്നു. അഖിലുമായി ഫോണില്‍ സംസാരിച്ച ശേഷം തസ്സീമ ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. വീരണക്കാവ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

- Advertisement -

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെയ്യാര്‍ഡാം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week