ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ സ്വര്‍ണ കാപ്പിയുമായി നടി സന ഖാന്‍

ഗോള്‍ഡ് ബിരിയാണിയ്ക്കും, ഗോള്‍ഡ് ബര്‍ഗറിനും ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് സ്വര്‍ണ കാപ്പിയാണ്. നടി സന ഖാന്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സ്വര്‍ണ കാപ്പി വൈറലായത്. ലോകത്തെ തന്നെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ മുകളിലെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ചിത്രവും വീഡിയോയുമാണ് സന പോസ്റ്റ് ചെയ്തത്.

ബുര്‍ജ് ഖലീഫയിലെ ഹോട്ടലില്‍ ‘സ്വര്‍ണം ചേര്‍ത്ത കാപ്പി’യും കൈയ്യില്‍ പിടിച്ച് പുറത്തേക്ക് നോക്കിയിരിക്കുന്ന ചിത്രവും സന പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സര്‍പ്രൈസ് ആണ് ഇതെന്ന് സന ഒപ്പം കുറിച്ചിട്ടുണ്ട്. ‘ഗോള്‍ഡ് പ്ലേറ്റഡ്’ കോഫിക്കൊപ്പം കൊതിയൂറുന്ന വിഭവങ്ങളും സനയ്ക്ക് വേണ്ടി ഭര്‍ത്താവ് ഒരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സനയും അലിം അനസും തമ്മിലുള്ള വിവാഹം ഗുജറാത്തില്‍ വച്ച് നടന്നത്.

ദുബായില്‍ നിരവധി ഹോട്ടലുകളില്‍ സ്വര്‍ണം ചേര്‍ത്ത വിഭവങ്ങള്‍ വിളമ്പാറുണ്ട്. ബുര്‍ജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ ഗോള്‍ഡ് കാപ്പുച്ചിനോ എന്ന പേരില്‍ 24 കാരറ്റ് സ്വര്‍ണ്ണം ചേര്‍ത്ത കാപ്പിയുണ്ട്. ഏകദേശം $23 ആണ് ഇതിനു വില. രാവിലെ എട്ടുമണി മുതല്‍ രാത്രി പതിനൊന്നുവരെ ഈ സ്വര്‍ണ്ണക്കാപ്പി ലഭ്യമാണ്. 100% അറബിക്ക ബീന്‍സും പതപ്പിച്ച പാലും ചേര്‍ത്തുണ്ടാക്കിയ കാപ്പിക്ക് മുകളില്‍ സ്വര്‍ണ്ണ പ്ലേറ്റിങ്ങ് കൊടുക്കുകയാണ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News