24.1 C
Kottayam
Monday, September 30, 2024

ഹക്കീം ഫൈസി ആദൃശേരിയുള്ള സിഐസിയുമായി സഹകരിക്കില്ല, സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിക്കും; സമസ്ത മുശാവറ തീരുമാനം ഇങ്ങനെ

Must read

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പുതിയ പാഠ്യപദ്ധതിക്കു രൂപം നല്‍കി ദേശീയ തലത്തില്‍ വിദ്യാഭ്യാസ സംവിധാനം വ്യാപിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടപ്പാക്കാൻ തീരുമാനിച്ച യോ​ഗത്തിൽ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

കോഡിനേഷന്‍ ഇസ്‌ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എല്ലാഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാൻ നവംബറിൽ സമസ്ത മുശാവറ തീരുമാനിച്ചിരുന്നു. അഹ്ലുസ്സുത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ പേരിലാണ് നടപടിയെന്നായിരുന്നു സമസ്തയുടെ വിശദീകരണം.

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സിഐസി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സിഐസി യുമായി സമസ്ത സഹകരിക്കുന്നതല്ലെന്നും എന്നാല്‍ സിഐസിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് വാഫി, വഫിയ്യ സംവിധാനം പൂര്‍വോപരി ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടത് ചെയ്യാനുമാണ് ഇന്നത്തെ സമിതിയുടെ തീരുമാനം.

മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം അനാശാസ്യ പ്രവണതകള്‍ എന്നിവ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതികളും മറ്റും ചര്‍ച്ച ചെയ്യുന്നതിന് സമസ്തയുമായി ബന്ധപ്പെട്ട ഭൗതിക വിദ്യാഭ്യാസ സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, വി മൂസക്കോയ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര,

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ വാക്കോട്, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.കെ പി അബ്ദുല്ല മുസ്‌ലിയാര്‍, ഇ.എസ് ഹസന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാന്‍ ഫൈസി, കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, പി.വി അബ്ദുസ്സലാം ദാരിമി എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week