NationalNews

ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസ് : അന്വേഷണത്തിൽ നിന്നും സമീർ വാങ്കഡെയെ നീക്കി

മുംബൈ:ആര്യൻ ഖാൻ ഉൾപ്പെട്ടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ മാറ്റി. കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എൻസിബി ആസ്ഥാനത്തേക്കാണ് മാറ്റം.

രാവിലെ ഷാരൂഖ് ഖാന്റെ മാനേജരും ലഹരിമരുന്ന് കേസിലെ സാക്ഷിയായ കിരൺ ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അന്വേഷണ ചുമതലയിൽ നിന്നും നീക്കിയത്. ഇനി മുതൽ എൻസിബിയുടെ പ്രത്യേക സംഘമാകും ആര്യനെതിരെ അന്വേഷണം നടത്തുക.

മഹാരാഷ്‌ട്ര മന്ത്രിയിൽ നിന്നുൾപ്പെടെ ശക്തമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വാങ്കഡെയെ എൻസിബി ഡൽഹിയിലെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ നടന്ന ചർച്ചകളുടെ ഭാഗമായാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. കോഴ ആരോപണത്തിന് പുറമേ വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് ജോലി നേടിയതെന്ന ആരോപണവും അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നുണ്ട്.

കോഴ ആരോപണത്തിൽ മുംബൈ പോലീസ്, എൻസിബി,എൻസിബി ഇന്റലിജൻസ് എന്നീ സംഘങ്ങളിൽ നിന്നുള്ള അന്വേഷണമാണ് വാങ്കഡെ നേരിടുന്നത്. കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് വാങ്കഡെയ്‌ക്കെതിരെ നിർണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും, ഇതേ തുടർന്നാണ് നീക്കിയതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button