24.6 C
Kottayam
Saturday, June 6, 2026

എന്നെ മെലിഞ്ഞവള്‍, രോഗി എന്നൊന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല; താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് സാമന്ത

Must read

ഹൈദരാബാദ്: ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി നടി സാമന്ത. സോഷ്യല്‍ മീഡിയ പേജില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് സാമന്ത പ്രതികരിച്ചത്. ‘കാര്യം ഇതാണ്. എന്നെ മെലിഞ്ഞവള്‍, രോഗി എന്നൊന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ക്ക് ഇതില്‍ മൂന്നെണ്ണമെങ്കിലും ചെയ്യാന്‍ കഴിയില്ലെങ്കില്‍… ആ വരികള്‍ക്കിടയില്‍ വായിക്കുക’ എന്നാണ് സാമന്ത ഇന്‍സ്റ്റാഗ്രം കുറിച്ചത്.

ശരീരഭാരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് നടി മറുപടി പറയുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വര്‍ഷം ശരീരഭാരം വര്‍ധിപ്പിക്കണമെന്ന് കമന്റ് വന്നപ്പോള്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഡയറ്റിലാണെന്നും ഇത് ശരീരഭാരം വര്‍ധിപ്പിക്കുന്നത് തടയുമെന്നും സാമന്ത വ്യക്തമാക്കിയിരുന്നു.

- Advertisement -

നീണ്ട ഇടവേളക്ക് ശേഷം നടി ഇപ്പോള്‍ അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. സംവിധായകരായ രാജ് ആന്‍ഡ് ഡി കെ-യുടെ ‘സിറ്റാഡെല്‍: ഹണി ബണ്ണി’ എന്ന സീരിസിലാണ് ഒടുവില്‍ സാമന്ത പ്രത്യക്ഷപ്പെട്ടത്. നാഗചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ച ‘യേ മായ ചേസവേ’ എന്ന തെലുങ്ക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. . 15 വര്‍ഷം മുമ്പ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ജൂലൈ 18നാണ് തിയറ്ററുകളില്‍ എത്തുന്നത്.

- Advertisement -

യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം വന്നത് മുതല്‍ ആരാധകരും ആവേശത്തിലാണ്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ, വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്.

- Advertisement -

എ.ആര്‍ റഹ്‌മാന്റെ സംഗീതവും കാര്‍ത്തിക്- ജെസ്സി പ്രണയകഥയും ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്തായാലും എക്കാലത്തെയും പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. യേ മായ ചേസവേ എന്ന ചിത്രത്തിലാണ് സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ സെറ്റുകളില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week