അവളെ ഞാന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞാനും ഒരു മുത്തച്ഛന്‍ ആകുമായിരുന്നു; ആദ്യ ക്രഷിനെ കുറിച്ച് സല്‍മാന്‍ ഖാന്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടപിടിക്കാറുണ്ട്. ഐശ്വര്യ റായി മുതല്‍ നിരവധി നടിമാര്‍ സല്‍മാന്റെ കാമുകിയായിരുന്നു. ഇപ്പോള്‍ തന്റെ ആദ്യ ക്രഷിനെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍. തന്റെ കുട്ടിക്കാലത്തെ ‘ക്രഷ്’ ഇപ്പോള്‍ മുത്തശ്ശിയാണെന്നാണ് സല്‍മാന്‍ പറയുന്നത്.

താരം അവതാരകനായ ബിഗ്‌ബോസിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു പക്ഷേ ഞാനത് തുറന്നു പറഞ്ഞില്ല. തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ പട്ടി എന്നെ കടിച്ചേനെ സല്‍മാന്‍ പറഞ്ഞു.

കുട്ടിക്കാലത്ത് ഒരേ സമയം തനിക്കും തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കും ഒരു പെണ്‍കട്ടിയെ ഇഷ്ടമായിരുന്നു. അവള്‍ അവഗണിക്കുമോ എന്ന ഭയം കാരണം അത് അവളോട് പറഞ്ഞില്ല. എന്നാല്‍ പിന്നീടാണ് അവള്‍ക്കും തന്നെ ഇഷ്ടമാണെന്ന് മനസിലാക്കിയതെന്ന് സല്‍മാന്‍ പറഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടു. അന്ന് അത് പറയാതിരുന്നതിന് ദൈവത്തിന് നന്ദി.

അവളെക്കുറിച്ച് എന്റെ മനസിലുണ്ടായിരുന്ന ചിത്രം മാറി. അവള്‍ ഇപ്പോള്‍ ഒരു മുത്തശ്ശിയാണ്. ചെറുമക്കള്‍ എന്റെ ഫാന്‍ ആണെന്ന് അവള്‍ പറഞ്ഞു. ഞാന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞാനും ഒരു മുത്തച്ഛന്‍ ആകുമായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News