പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ കേസ്

ചെന്നൈ: സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകന്‍ രോഹിത് ദാമോദരനെതിരെ പീഡനക്കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. 16 വയസുകാരിയാണ് പരാതി നല്‍കിയത്.

പരാതിയില്‍ രോഹിത് ദാമോദരനും മറ്റ് അഞ്ച് പേര്‍ക്കെതിരേയും പോക്സോ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഒരു ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനാണ് രോഹിത്. ഈ വര്‍ഷമാണ് രോഹിത്തും ശങ്കറിന്റെ മകളും തമ്മിലുള്ള വിവാഹം നടന്നത്. ക്ലബ് സെക്രട്ടറിയായ രോഹിതിന്റെ പിതാവ് ദാമോദരന്‍, ക്രിക്കറ്റ് പരിശീലകന്‍ താമരൈ കണ്ണന്‍ എന്നിവരോടൊപ്പം മറ്റ് രണ്ടുപേര്‍ക്കെതിരെയും പരാതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ക്രിക്കറ്റ് കോച്ചിംഗിന് പോയ സമയത്ത് പ്രതികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിന് പിന്നാലെ ശിശു ക്ഷേമ വകുപ്പിന് കുട്ടി കത്തെഴുതുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News