മുംബൈ:നല്ല പെണ്കുട്ടികളെപ്പോലെ ശരീരം മറയ്ക്കുന്ന വേഷം ധരിക്കണം എന്നാണ് സല്മാന് ഖാന്റെ നിര്ദേശം എന്നും പലക് സല്മാന് ഖാന് നായകനായി എത്തുന്ന സിനിമയുടെ സെറ്റില് സ്ത്രീകള് കഴുത്തിറക്കം കൂടിയ വസ്ത്രങ്ങളിടാന് അനുവാദമില്ലെന്ന് യുവനടി പലക് തിവാരി.
നല്ല പെണ്കുട്ടികളെപ്പോലെ ശരീരം മറയ്ക്കുന്ന വേഷം ധരിക്കണം എന്നാണ് സല്മാന് ഖാന്റെ നിര്ദേശം എന്നും പലക് പറയുന്നു. സെറ്റില് പെണ്കുട്ടികളുടെ സുരക്ഷിതരായി ഇരിക്കണം എന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും നടി പറഞ്ഞു. സെറ്റിലെ എല്ലാ പെണ്കുട്ടികളോടെ ശരീരം മുഴുവന് മൂടുന്ന തരത്തില് വസ്ത്രം ധരിച്ചുവരാന് സല്മാന് ഖാന് പറഞ്ഞു. കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്നും വ്യക്തമാക്കി.
സെറ്റിലേക്ക് ഞാന് ടീഷര്ട്ടും ജോഗറും ധരിച്ച് വീട്ടില് നിന്നിറങ്ങാന് തയ്യാറെടുക്കുമ്ബോള് ഒരിക്കല് അമ്മ ചോദിച്ചു, നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ എവിടേക്കാണ് പോകുന്നതെന്ന്. അപ്പോള് ഞാന് പറഞ്ഞു സല്മാന് സാറിന്റെ സെറ്റിലേക്കാണെന്ന്. അത് വളരെ നല്ലത് എന്നാണ് അമ്മ പറഞ്ഞത്.- പലക് തിവാരി പറഞ്ഞു. സല്മാന് ഖാന് ഒരു പാരമ്ബര്യവാദിയാണെന്നും തന്റെ സെറ്റിലെ സ്ത്രീകളുടെ സുരക്ഷയാണ് ഉറപ്പാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും പലക് പറഞ്ഞു.
എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. പക്ഷേ തന്റെ സെറ്റിലെ പെണ്കുട്ടികള് സംരക്ഷിക്കപ്പെടണം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. പ്രത്യേകിച്ച് അപരിചിതരായ പുരുഷന്മാരെ സെറ്റിലുണ്ടാകുമ്ബോള്.- താരം കൂട്ടിച്ചേര്ത്തു. പലക്കിന്റെ തുറന്നു പറച്ചില് വലിയ ചര്ച്ചയായിരിക്കുകയാണ്.
സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിലേക്ക് കൈകടത്തുന്നതിനെതിരെ സല്മാനെ വിമര്ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. നടി ശ്വേതാ തിവാരിയുടെ മകളാണ് പലക് തിവാരി. സല്മാന് ഖാന് നായകനായി എത്തുന്ന കിസി കാ ഭായ്, കിസികി ജാന് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറാന് ഒരുങ്ങുകയാണ് പലക്.
സല്മാന്റെ അന്റിമിന്റെ അസിസ്റ്റന്റ് ഡയറക്ടര് ആയും പലക് വര്ക്ക് ചെയ്തിട്ടുണ്ട്. അതിനിടെയുണ്ടായ അനുഭവമാണ് പലക് പങ്കുവച്ചത്.