‘പരാതിപ്പെടാനില്ല’; മുന്നിട്ടിറങ്ങി റോഡിലെ കുഴിയടച്ച് അർനോൾഡ് ഷ്വാസ്നഗർ
കൊച്ചി:കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ തിയേറ്ററുകളിൽ എത്തിയ സമയമാണ് സിനിമയുമായി ബന്ധപ്പെട്ട് റോഡിലെ കുഴി കേരളത്തിൽ ചർച്ചയായത്. ഏത് നാട്ടിലായാലും റോഡിലെ കുഴികളും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രശ്നം തന്നെയാണ്.
കാലിഫോർണിയയിലെ തന്റെ താമസസ്ഥലത്തിനടുത്ത് രൂപപ്പെട്ട ഭീമൻ കുഴി നേരിട്ടിറങ്ങി നികത്തുകയാണ് ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നഗർ. ‘പരാതിപ്പെടാനില്ല, നേരിട്ടിറങ്ങി കുഴിയടച്ചു’ എന്നു കുറിച്ച് കൊണ്ട് അർനോൾഡ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്.
റോഡിൽ രൂപപ്പെട്ട ഭീമൻ കുഴി കാറുകൾക്കും സൈക്കിളുകൾക്കും പ്രശ്നമാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഞങ്ങൾ ഒരു സംഘമായി ചേർന്ന് കുഴിയടച്ചിട്ടുണ്ട്. ഞാനെപ്പോഴും പറയുന്നതുപോലെ പരാതിപ്പെട്ടിരിക്കാതെ ഇറങ്ങി പ്രവർത്തിക്കാം,” വീഡിയോ പങ്കുവെച്ചുകൊണ്ട് അർണോൾഡ് കുറിച്ചു.
നടന്റെ പ്രവർത്തിക്ക് അഭിനന്ദനവുമായി കാലിഫോർണിയയുടെ മുൻ മേയർ അടക്കം രംഗത്തുവന്നിട്ടുണ്ട്. എന്നാൽ അർണോൾഡിന്റെ നടപടി സർക്കാരിൽ നിന്ന് പിഴ ലഭിക്കാൻ കാരണമായേക്കാം എന്ന മുന്നറിയിപ്പും ചിലർ നൽകുന്നു. കാലിഫോർണിയയിലെ മുൻ ഗവർണർ കൂടിയായിരുന്നു അർനോൾഡ് ഷ്വാസ്നഗർ.
Absolutely correct! Action is always better than reaction! Would have loved to had more like you in my town when I was the Mayor. Good work sir. #BeTheDifference
— Mark R. Hall (@MarkRHall) April 13, 2023