27.5 C
Kottayam
Sunday, June 7, 2026

‘പഞ്ചാബ് മോഡല്‍’ പ്രസംഗത്തില്‍ മന്ത്രിസ്ഥാനം പോയ ബാലകൃഷ്ണ പിള്ളയുടെ വഴിയില്‍ സജി ചെറിയാനും ‘കുന്തം, കൊടച്ചക്ര’ത്തില്‍ കുടുങ്ങി ചെങ്ങന്നൂര്‍ എം.എല്‍.എ

Must read

കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശം നിയമപ്രശ്‌നങ്ങളിലേക്കും അദ്ദേഹത്തിന്റെ രാജിയിലേക്കും നയിച്ചപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ് അന്തരിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ‘പഞ്ചാബ് മോഡല്‍’ പ്രസംഗം. ബാലകൃഷ്ണപിള്ളയ്ക്കു മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയാക്കിയ വിവാദപ്രസംഗമുണ്ടായത് 1985 ല്‍.

എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരള കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിലാണ് വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള വിവാദ പ്രസംഗം നടത്തിയത്. പാലക്കാട്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയ റെയില്‍വേ കോച്ച് ഫാക്ടറി പഞ്ചാബിലേക്കു മാറ്റിയ സാഹചര്യത്തിലായിരുന്നു പ്രസംഗം.പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്നായിരുന്നു ബാലകൃഷ്ണ പിള്ളയുടെ ആരോപണം.

”കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്കു പോയി. ഭൂട്ടാസിങ്ങിനു പോലും കടന്നുചെല്ലാന്‍ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അര്‍ഹമായതു കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിനു ചോരയും നീരമുള്ള യുവാക്കള്‍ രംഗത്തിനിറങ്ങണം,” എന്നായിരുന്നു പ്രസംഗം. പഞ്ചാബില്‍ വിഘനവാദം കത്തിനില്‍ക്കുന്ന സമയത്തായിരുന്നു ബാലകൃഷ്ണപിള്ളയുടെ ഈ വാക്കുകള്‍.

- Advertisement -

പ്രസംഗത്തെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നതോടെ വിഷയം പൊതുതാല്‍പ്പര്യ ഹര്‍ജിയായി ഹൈക്കോടതിയിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരന്‍ ബാലകൃഷ്ണപിള്ളയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

- Advertisement -

ബാലകൃഷ്ണപിള്ള നടത്തിയതിനേക്കാള്‍ ഗൗരവമായ പരാമര്‍ശമാണു മന്ത്രി സജി ചെറിയാനില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ഉന്നയിച്ചത്.സജി ചെറിയാന്‍ ഗുരുതര സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയിരിക്കുന്നതെന്നു ചില നിയമവിദഗ്ധരും അഭിപ്രായപ്പെട്ടു.

”നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും, ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു,” എന്നായിരുന്നു സജി ചെറിയാന്‍ സത്യപ്രതിജ്ഞാ വാചകം.

എന്നാല്‍, തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന തയാറാക്കിയിരിക്കുന്നതെന്നായിരുന്നു മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രിയുടെ വിമര്‍ശം. ജനാധിപത്യം, മതേതരത്വം, കുന്തം, കൊടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

- Advertisement -

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിട്ടീഷുകാര്‍ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയതാണു ഭരണഘടന. അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളര്‍ന്നുവരുന്നത്,” സജി ചെറിയാന്‍ പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗം ഗുരുതര സത്യപ്രതിജ്ഞാ ലംഘനമാണെന്നു റിട്ട. ജസ്റ്റിസ് ബി കെമാല്‍ പാഷ പറഞ്ഞു. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണത്. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗത്തേക്കാള്‍ നാലിരട്ടി ഗുരുതരമായ പ്രസംഗമാണിത്. പ്രസംഗം രാജ്യദ്രോഹമാണ്. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. ഇതേ അഭിപ്രായമാണു പല നിയമവിദഗ്ധരും പങ്കുവയ്ക്കുന്നത്.

എന്നാല്‍, സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നു പറയാന്‍ കഴിയില്ലെന്നാണു മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയുടെ നിലപാട്. ഭരണഘടന വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ വിമര്‍ശനത്തിന്റെ ഗണത്തില്‍പ്പെടുത്താം. ഭരണഘടനയെ വിമര്‍ശിക്കുന്നതു കുറ്റമല്ല. അനാദരവ് കാണിക്കുന്നതാണു കുറ്റമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതായും ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണു താനെന്നും സജി ചെറിയാന്‍ പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതില്‍ ദുഖവും ഖേദമുണ്ടെന്നും അദ്ദേഹം നിയമഭയില്‍ നല്‍കിയ വിശദീകരണത്തതില്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കര്‍ശന നിലപാടെടുത്തതോടെയാണ് മന്ത്രിക്ക് രാജി വയ്‌ക്കേണ്ടിവന്നത്. പാര്‍ട്ടി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെട്ടതോടെയാണ് മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. ഭരണഘടനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുത്തതും നിര്‍ണായകമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week