കോഴിക്കോട്: നിപ വൈറസ് ജീവനെടുത്ത നഴ്സ് ലിനിയുടെ ഓര്‍മ്മകളില്‍ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് നൊമ്പരമാകുന്നു. ഒമ്പതാം വിവാഹ വാര്‍ഷിക ദിനത്തിലാണ് സജീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. ലിനിയുമൊത്തുള്ള വിവാഹ ചിത്രങ്ങളാണ് സജീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനി നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിക്കുകയായിരുന്നു. തുടര്‍ന്ന് 2018 മെയ് 21ന് പുലര്‍ച്ചെ ലിനി മരണപ്പെടുകയുമായിരുന്നു.
ആരോഗ്യമന്ത്രി കെകെ ശൈലജയെ നിപാ രാജകുമാരിയെന്നും കൊറോണ രാജ്ഞിയെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചതിനെതിരെ പ്രതികരിച്ചതിന് കോണ്‍ഗ്രസ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധം നടത്തിയിരിന്നു. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതേസമയം ലിനിക്ക് മരണാന്തര ബഹുമതിയായി ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നല്‍കിയിരിന്നു. ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. നഴ്‌സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരമായി 1973 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്. പേരാമ്പ്ര ഇഎംഎസ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ലിനി.
നിപ ബാധിതരെ ചികിത്സിച്ചതിനെ തുടര്‍ന്നാണ് ലിനി രോഗബാധിതയായത്. ആരോഗ്യനില വഷളായപ്പോള്‍ ലിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 21 നാണ് ലിനി മരിച്ചത്. കേരള സംസ്ഥാന സര്‍ക്കാരും ലിനിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിന്നു. ലിനിയെക്കൂടാതെ 35 നഴ്‌സുമാര്‍ കൂടി അവാര്‍ഡിന് അര്‍ഹരായിരുന്നു.