24 C
Kottayam
Sunday, June 7, 2026

ബ്രിട്ടനിലെ നോര്‍വിച്ചില്‍ കാറപകടം; ദുഃഖവെള്ളിയാഴ്ച മലയാളിയായ 24കാരന് ദാരുണാന്ത്യം

Must read

ലണ്ടന്‍: ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ ബ്രിട്ടനിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാര്‍ത്ഥി കാറപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി അമല്‍ പ്രസാദാണ് (24) അപകടത്തില്‍ മരണപ്പെട്ടത്. നോര്‍വിച്ചിനു സമീപം മോട്ടോര്‍വേയിലാണ് അപകടമുണ്ടായത്.

എ-14 മോട്ടോര്‍വേയില്‍ ജംഗ്ഷന്‍ അന്‍പതിനും 51നുമിടയില്‍ കോഡെന്‍ഹാമിലായിരുന്നു പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.50ന് അപകടമുണ്ടായത്. സംഭവത്തില്‍ സഫോക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമലിനൊപ്പം ആകാശ്, നിഷാന്‍ എന്നീ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പരിക്കേറ്റ ആകാശ് ഇപ്സ്വിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി ഇടിച്ചായിരുന്നു അപകടം. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.

ഈയിടെ ബ്രിട്ടനിലെത്തിയ അമലും കൂട്ടുകാരും ബയോമെട്രിക് കാര്‍ഡും ഡിബിഎസ് സര്‍ട്ടിഫിക്കറ്റും വാങ്ങാന്‍ ലണ്ടനില്‍ പോയി മടങ്ങിവരവേയാണ് ദാരുണമായ അപകടമുണ്ടായത്. ഗരുതരമായി പരുക്കേറ്റ അമല്‍ അപകടസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയും നോര്‍വിച്ച് മലയാളി അസോസിയേഷനും ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തി വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week