24.3 C
Kottayam
Tuesday, November 26, 2024

ഞാനില്ലാതെ സൈറ ഭക്ഷണം കഴിക്കില്ല, ഇവളെ തനിച്ചാക്കി എനിക്ക് മടങ്ങി വരാന്‍ കഴിയില്ല; യുദ്ധഭൂമിയില്‍ നിന്ന് ആര്യയുടെ കുറിപ്പ്

Must read

കീവ്: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ സ്‌നേഹത്തിന്റെ കഥയാണ് ഇന്ന് യുദ്ധമുഖത്ത് നിന്ന് പറയാനുള്ളത്. എപ്പോള്‍ വേണമെങ്കിലും അപായപ്പെട്ടേക്കാമെങ്കിലും, യുദ്ധഭൂമിയില്‍ നിന്ന് തന്റെ പ്രിയപ്പെട്ട സൈറയില്ലാതെ മടങ്ങിവരില്ലെന്ന ഉറച്ച തീരുമാനമെടുത്ത ആര്യയെന്ന മലയാളി പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് ലോകം മുഴുവന്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആര്യയുടെ സുഹൃത്ത് ശ്യാമ ഗൗതമാണ് ഈ സ്‌നേഹത്തിന്റെ കഥ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ ലോകത്തിനു മുന്‍പില്‍ എത്തിച്ചത്. അവിചാരിതമായിട്ടാണ് ഇടുക്കി സ്വദേശിയായ ആര്യയ്ക്ക് സൈറയെ കിട്ടിയത്. അവളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പേര്‍സ് എല്ലാം ആര്യ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുക്രൈനില്‍ പ്രതിസന്ധി ഉടലെടുത്തത്. എന്നാല്‍, സൈറയെ തനിച്ച് വിട്ട് സുരക്ഷിതമായ ഒരു ലോകത്തേക്ക് പറക്കാന്‍ ആര്യയ്ക്ക് കഴിയില്ല.

ശ്യാമ ഗൗതമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് സൈറ, കഴിഞ്ഞ രണ്ടു ദിവസമായി ഇവളെ കുറിച്ചുള്ള ചിന്തയും ടെന്‍ഷനും മാത്രമാണ് എനിക്ക്. യുക്രൈനില്‍ മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുന്ന ആര്യ യുടെ 5 മാസം പ്രായം ആയ ബേബി ആണ് ഇവള്‍. അവിചാരിതമായി അവള്‍ക്കു ലഭിച്ച ആ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരാനുള്ള പേപ്പേര്‍സ് എല്ലാം സംഘടിപ്പിച്ചിരുന്നു. അതിനിടയില്‍ ആണ് ഇങ്ങനെ ഒരു പ്രതിസന്ധി വന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തായ ആര്യ ഇടുക്കി സ്വദേശിനിയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവള്‍ക്കുള്ള ഭക്ഷണവുമായി ആര്യ കീവിലെ ഒരു ബങ്കറിന്റെ ഉള്ളിലായിരുന്നു.

സൈറയുടെ പേപ്പേഴ്‌സ് എല്ലാം കരുതി അവളെയും കൂട്ടി വരാന്‍ ആകും എന്ന പ്രതീക്ഷയില്‍ ആണ് ആര്യ. സൈറ ഇല്ലാതെ വരില്ല എന്നാണ് അവള്‍ വീട്ടുകാരോട് പറഞ്ഞത്. ആര്യ ഇല്ലാതെ ഭക്ഷണം പോലും സൈറ കഴിക്കില്ല. ഇന്ന് ഉച്ചക്ക് റൊമാനിയ അതിര്‍ത്തിയിലേക്ക് ആര്യ സാറയേം കൂട്ടി ബസില്‍ യാത്ര തിരിച്ചു. ഫ്‌ലൈറ്റില്‍ അവളേം അനുവദിക്കുമോ എന്ന് ഒരു നിശ്ചയവും ഇല്ല. സാറ ഇല്ലാതെ ആര്യ അവിടെ നിന്നു മടങ്ങില്ല എന്ന് കുറച്ചു മുന്നേ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോളും പറഞ്ഞു.

കേള്‍ക്കുന്നവര്‍ക്ക് എന്ത് തോന്നും എന്ന് എനിക്കറിയില്ല. പക്ഷെ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഈ അവസ്ഥ മനസിലാകും എന്ന് അറിഞ്ഞാണ് ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ആര്‍ക്കെങ്കിലും എന്തെങ്കിലും വഴി സഹായിക്കാന്‍ പറ്റുമെങ്കില്‍ ദയവുചെയ്ത് inbox me. പ്ലീസ്’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week