26.6 C
Kottayam
Saturday, May 18, 2024

ഇന്റിമേറ്റ് രംഗം പറ്റില്ലെന്ന് പറഞ്ഞു, 40 ലക്ഷം ചോദിച്ചു; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് ഉര്‍ഫി

Must read

മുംബൈ:സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ഉര്‍ഫി ജാവേദ്. തന്റെ ബോള്‍ഡ് ലുക്കുകളിലൂടെ സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കാറുണ്ട് ഉര്‍ഫി. അതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവുമൊക്കെ ഉര്‍ഫിയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതൊന്നും ഉര്‍ഫിയെ തളര്‍ത്തുന്നില്ല എന്നതാണ് സത്യം. തന്റെ ഇഷ്്ടത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ സ്വയം ഡിസൈന്‍ ചെയ്തും ധരിച്ചെത്തിയുമൊക്കെ തരംഗം സൃഷ്ടിക്കുകയാണ് ഉര്‍ഫി ജാവേദ്.

ഇതിനിടെ ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് 40 ലക്ഷത്തിന്റെ ലീഗല്‍ നോട്ടീസ് കിട്ടിയ അനുഭവം പങ്കുവെക്കുകയാണ് ഉര്‍ഫി ജാവേദ്. ബോളിവുഡ് ബബ്ബിളിന്റെ പോഡ്കാസ്റ്റിലായിരുന്നു ഉര്‍ഫി മനസ് തുറന്നത്. ഒരു വെബ് സീരീസില്‍ ഇന്റിമേറ്റ് രംഗം അഭിനയിക്കുന്നതിന് വിസമ്മതിച്ചതോടെയായിരുന്നു ഉര്‍ഫിയ്ക്ക് ലീഗല്‍ നോട്ടീസ് ലഭിച്ചത്.

Urfi Javed

” എന്റെ കരിയറിന്റെ തുടക്കത്തില്‍ കേസ് വന്നിട്ടുണ്ട്. ഒരു വെബ് സീരീസില്‍ ഇന്റിമേറ്റ് രംഗം അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല. അത്തരം രംഗത്തില്‍ അഭിനയിക്കുന്നതില്‍ ഞാനന്ന് കംഫര്‍ട്ടബിള്‍ ആയിരുന്നില്ല” എന്നാണ് ഉര്‍ഫി പറയുന്നത്. ”ഞാനന്ന് ആകെ പേടിച്ചു പോയി. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. എന്നാല്‍ ആ സംഭവത്തെ ഇന്ന് എനിക്കൊരു തയ്യാറെടുപ്പായി മാറിയെന്ന് ഞാന്‍ മനസിലാക്കുന്നു” എന്നും ഉര്‍ഫി പറയുന്നുണ്ട്.

”ഇപ്പോള്‍ ഞാന്‍ സ്ഥിരമായി ലീഗല്‍ നോട്ടീസുകളും കേസുകളും കാണുന്നുണ്ട്. എനിക്കെതിരെ എല്ലാ ദിവസവും കേസെടുക്കുന്നുണ്ട്. അന്ന് ആ സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ പേടിച്ച് ഓടിയിട്ടുണ്ടാകും. ഇപ്പോള്‍ നിയമപരമായി ഇതിന്റെയൊക്കെ അന്തരഫലം എന്തായിരിക്കുമെന്ന് എനിക്ക് വ്യക്തമായി അറിയാം” എന്നും ഉര്‍ഫി പറയുന്നു. ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം തന്നെ കൂടുതല്‍ നല്ല വ്യക്തിയാകുന്നതില്‍ സഹായിച്ചിട്ടുണ്ടെന്നാണ് ഉര്‍ഫി അഭിപ്രായപ്പെടുന്നത്.

Urfi Javed

”എന്റെ ജീവിതത്തില്‍ സംഭവിച്ചതൊക്കെയാണ് ഇന്ന് കാണുന്ന എന്നെ ഉരുവാക്കിയത്. ഒരുപാട് സംഭവങ്ങളുണ്ട്. പതിനാറആം വയസിലാണ് ഞാന്‍ വീട് വിടുന്നത്. ആ ഞാന്‍ എങ്ങനെയാണ് ഇവിടെ വരെ എത്തിയത്? അന്ന് ഞാന്‍ ചിന്തിച്ചത് ദൈവമേ എന്തിന് ഞാന്‍ എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നുണ്ട്, അതൊക്കെ ക്യാരക്ടര്‍ ബില്‍ഡിംഗില്‍ പ്രധാനമായിരുന്നു എന്ന്. അപ്പോഴാണ് തീരുമാനങ്ങളെടുക്കാന്‍ പഠിക്കുക. തെറ്റാണെങ്കില്‍ പോലും. അതില്‍ നിന്നും പഠിക്കാനുണ്ടാകും. അത് പിന്നീട് നമ്മളെ സഹായിക്കും” എന്നും ഉര്‍ഫി പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഉര്‍ഫി വെളിപ്പെടുത്തുന്നുണ്ട്. മുംബെയിലേക്ക് താമസം മാറിയ സമയത്താണ്. ഒരു സംവിധായകന്‍ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓഡിഷന് വരാന്‍ പറഞ്ഞു. അവിടെ ക്യാമറയുണ്ടായിരുന്നില്ല. നീ എന്റെ കാമുകിയെ പോലെ അഭിനയിക്കണം. ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കണം എന്ന് അയാള്‍ പറഞ്ഞു. ഇതെന്ത് തരം ഓഡിഷനാണ്, ക്യാമറ എവിടെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ നോ പറയേണ്ടതിന് പകരം ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. സാര്‍ ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞു.” ഉര്‍ഫി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week