27.4 C
Kottayam
Thursday, June 4, 2026

‘ഞാൻ ഒരിക്കലും നടക്കരുതെന്ന് കരുതിയ സംഭവമാണ്; കുട്ടി ഉണ്ടായിരുന്നെങ്കിൽ…! ഡിവോഴ്സിനെ കുറിച്ച് സാധിക

Must read

കൊച്ചി:മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. ഒരുപിടി സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാധികയുടെ ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറാറുമുണ്ട്. അതിനു വരുന്ന മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകാനും സാധിക മടിക്കാറില്ല.

മുപ്പത്തഞ്ചുകാരിയായ സാധിക വിവാഹമോചിതയാണ്. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം. എന്നാൽ അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയിരുന്നില്ല. ഇപ്പോഴിതാ തന്റെ വൈവാഹിക ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് താരം. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വിഷമിച്ച സംഭവമായിരുന്നു ഡിവോഴ്സ് എന്നാണ് സാധിക പറയുന്നത്.

Sadhika Venugopal

‘വിവാഹത്തിന് വീട്ടുകാർ ഒരിക്കൽ നിർബന്ധിച്ചിട്ടില്ല. സീരിയലിൽ ഒക്കെ സജീവമായ ശേഷം ഫാമിലി വേണോ കരിയർ വേണോ എന്നൊരു സംശയത്തിലേക്ക് എത്തിയിരുന്നു. ആ പോയിന്റിലാണ് പ്രെപ്പോസൽ വരുന്നത്. സുഹൃത്ത് വഴി വന്ന പ്രെപ്പോസലാണ്. വീട്ടുകാർക്ക് ഓക്കെ ആയിരുന്നു. അച്ഛൻ ഒറ്റ കാര്യമേ പറഞ്ഞുള്ളു, ഫാമിലി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇൻഡസ്ട്രി വിടണമെന്ന്. ഭർത്താവ്, കുട്ടി അങ്ങനെ ഒരു കുടുംബം എന്നുള്ളത് ആണ് എനിക്കും ഇഷ്ടം. അങ്ങനെയാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’

- Advertisement -

‘എന്റെ പൂർണമായ തീരുമാനം തന്നെയായിരുന്നു വിവാഹം. മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അത് കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞാണ് ഡിവോഴ്‌സ് ആകുന്നത്. അതും എന്റെ തീരുമാനം ആയിരുന്നു. നമുക്ക് പറ്റാത്തൊരു ബന്ധത്തിൽ തുടരുന്നത് കൊണ്ട് കാര്യമില്ല. ഞാൻ എല്ലാത്തിനും മുകളിൽ എന്റെ സന്തോഷം തിരഞ്ഞെടുത്തു എന്നതാണ്. എന്റെ മനഃസമാധാനത്തിന് ഞാൻ പ്രാധാന്യം നൽകി. അങ്ങനെ എടുത്ത തീരുമാനം ആണ്’, സാധിക പറയുന്നു.

- Advertisement -

‘എന്റെ പങ്കാളിയായി അങ്ങനെയൊരാളെ ആയിരുന്നില്ല വേണ്ടത്. പുറത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കുന്ന വ്യക്തിയെ എനിക്ക് ആവശ്യമില്ല. എന്റെ അച്ഛനും അമ്മയുമൊന്നും അങ്ങനെ ആയിരുന്നില്ല. എന്റെ കൂടെയുള്ള ആളോട് നൂറ് ശതമാനം കമ്മിറ്റ്മെന്റ് കാണിക്കുന്ന ആളാണ് ഞാൻ. ഞാൻ തിരിച്ചും അത് പ്രതീക്ഷിക്കുന്നുണ്ട്. അതില്ലാതെ ആയപ്പോൾ ഞാൻ തന്നെ തീരുമാനിച്ചു’,

Sadhika Venugopal

‘നിനക്ക് ഉറപ്പാണോ എന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. അത് പൂർണമായും നിന്റെ തീരുമാനം തന്നെ ആയിരിക്കണം എന്നും പറഞ്ഞു. അത് ഏതായാലും പിന്തുണയ്ക്കുമെന്നും പറഞ്ഞു. ഒരിക്കലും ബന്ധങ്ങൾ മുറിക്കുന്ന വ്യക്തി അല്ല ഞാൻ. എനിക്ക് പറ്റാതെയാകുമ്പോൾ ആണ് അത് ഇട്ടിട്ട് പോവുകയുള്ളു. എന്റെ വിവാഹബന്ധം തകരുന്നു എന്നത് എനിക്ക് ആലോചിക്കാൻ കൂടി കഴിയാത്ത സംഭവമായിരുന്നു. ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ്’,

‘പക്ഷേ ചില ഘട്ടങ്ങളിൽ നമ്മൾ ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടി വരും. അതാകും നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അത് നമ്മൾ എടുത്തില്ലെങ്കിൽ വലിയ അപകടങ്ങളിലേക്ക് പോകാം. എന്നെ സംബന്ധിച്ച് ഉണ്ടായ നല്ല കാര്യം കുട്ടി ഉണ്ടായിരുന്നില്ല എന്നതാണ്. കുട്ടി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആ ബന്ധത്തിൽ തുടരാൻ നിർബന്ധിതയായേനെ. അങ്ങനെ നിന്നാൽ ആ കുട്ടിക്കും അത് ബുദ്ധിമുട്ടാകും. കുട്ടി വേഗം വേണ്ടെന്നതും ഞാൻ എടുത്ത തീരുമാനമാണ്’,

- Advertisement -

‘ലൈഫിൽ ഒരു സപ്പോർട്ട് വേണം എന്നുള്ള വ്യക്തി തന്നെയാണ് ഞാൻ. പക്ഷേ ഇനി ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ജീവിതാവസാനം വരെ കൂടെയുണ്ടാകുന്ന ആളാകണം അത്. അങ്ങനെ ഒരാളെ തിരഞ്ഞെടുക്കാൻ എനിക്ക് ഇപ്പോൾ പേടിയാണ്. കാരണം ഒരു വർഷം സംസാരിച്ച് ഞാൻ തിരഞ്ഞെടുത്ത വ്യക്തി ആയിരുന്നു മറ്റേത്. വിവാഹശേഷം അയാളെ ആയിരുന്നില്ല ഞാൻ കണ്ടത്. അതുകൊണ്ട് ഇപ്പോൾ വിവാഹം വേണ്ടെന്നാണ്. പലരും വിവാഹം കഴിക്കാനുള്ള താത്പര്യം. അറിയിക്കുന്നുണ്ട്, പക്ഷേ എനിക്ക് സമയംവേണം’, സാധിക പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

Popular this week